അബോര്‍ഷന്‍ പൂര്‍ണമായും നിരോധിക്കണമെന്നാ വശ്യപ്പെടുന്നവര്‍ 7 ശതമാനം മാത്രം, ഭൂരിഭാഗം പേരും അബോര്‍ഷന് അനുകൂലം:ആംനെസ്റ്റി

 

ഡബ്ലിന്‍: അയര്‍ലന്‍ഡിലെ ഭൂരിഭാഗം പേരും അബോര്‍ഷനില്‍ പരിമിതമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനെയാണ് അനുകൂലിക്കുന്നതെന്ന് ആംനെസ്റ്റി ഇന്റര്‍നാഷണല്‍ അയര്‍ലന്‍ഡ്. ഡബ്ലിനില്‍ കഴിഞ്ഞ വ്യാഴാഴ്ച നടന്ന പ്രകടനത്തിന് ശേഷം അബോര്‍ഷന്‍ നിയമത്തിലെ എട്ടാം ഭേദഗതി നീക്കണമെന്ന് ആംനെസ്റ്റി ഇന്റര്‍നാഷണല്‍ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുവാനുള്ള തയാറെടുപ്പിലാണ്. ലോകത്തിന്റെ നാനാഭാഗത്തുനിന്നുമുള്ള ഡെലിഗേറ്റുകള്‍ സര്‍ക്കാര്‍ മന്ദിരത്തിന് പുറത്ത് 80 ഓളം സ്യൂട്ട് കേസുകളുമായാണ് പ്രതിഷേധപ്രകടനം നടത്തുന്നത്. ഓരോ ആഴ്ചയിലും അബോര്‍ഷനായി 80 സ്ത്രീകള്‍ക്ക് വിദേശരാജ്യങ്ങളിലേക്ക് യാത്ര ചെയ്യേണ്ടി വരുന്നുണ്ടെന്ന് സൂചിപ്പിക്കാനാണ് 80 സ്യൂട്ട് കേസുകളുമായി പ്രതിഷേധം നടത്തുന്നത്.

Amnesty by Red C അടുത്തിടെ നടത്തിയ സര്‍വേയില്‍ അയര്‍ലന്‍ഡ് മാറ്റതിന് തയാറെണെന്ന സൂചനയാണ് ലഭിച്ചതെന്ന് ആംനെസ്റ്റി അയര്‍ലന്‍ഡ് തലവന്‍ കോള്‍ ഒഗോര്‍മാന്‍ പറഞ്ഞു. അഭിപ്രായസര്‍വേയില്‍ 81 ശതമാനം പേരും അബോര്‍ഷന്‍ നിയമത്തില്‍ മനുഷ്യാവകാശത്തിന് പ്രാധാന്യം നല്‍കുന്ന ചട്ടക്കൂടൊരുക്കണമെന്നാണ് ആവശ്യപ്പെട്ടത്. അതായത് സ്ത്രീയുടെ ജീവനും ആരോഗ്യത്തിനും ദോഷകരമായി ബാധിക്കുമ്പോള്‍, ബലാത്സംഗത്തിന് ഇരയായി ഗര്‍ഭിണിയാകുന്ന സാഹചര്യങ്ങളില്‍, കൂടാതെ ഗര്‍ഭസ്ഥശിശുവിന് വൈകല്യങ്ങളുണ്ടെന്ന് കണ്ടെത്തിയാല്‍ എല്ലാം അബോര്‍ഷന് അനുവാദം നല്‍കണമെന്നാണ് ഭൂരിഭാഗം പേരും അഭിപ്രായപ്പെടുന്നത്. 7 ശതമാനം പേര്‍ മാത്രമേ അയര്‍ലന്‍ഡില്‍ പൂര്‍ണമായും അബോര്‍ഷന്‍ നിരോധിക്കണമെന്ന് ആവശ്യപ്പെടുന്നുള്ളുവെന്നും സര്‍വേ വ്യക്തമാക്കുന്നതായി ആംനെസ്റ്റി ഇന്റര്‍നാഷണല്‍ അറിയിച്ചു.

-എജെ-

Share this news

Leave a Reply

%d bloggers like this: