യാക്കൂബ് മേമന്റെ വധശിക്ഷ സംബന്ധിച്ച വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്ത മൂന്ന് ദേശീയ ചാനലുകള്‍ക്ക് നോട്ടീസ്

 

ഡല്‍ഹി: മുംബൈ സ്‌ഫോടനക്കേസ് പ്രതി യാക്കൂബ് മേമന്റെ വധശിക്ഷ സംബന്ധിച്ച വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്ത മൂന്ന് ദേശീയ ചാനലുകള്‍ക്ക് നോട്ടീസ്. നിയമവ്യവസ്ഥയെയും രാഷ്ട്രപതിയെയും അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടി എന്‍.ഡി.ടി.വി, എ.ബി.പി ന്യൂസ്, ആജ് തക് എന്നീ ചാനലുകള്‍ക്കാണ് വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിലെ വകുപ്പുതല സമിതി തലവന്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. 1994 ലെ കേബിള്‍ ടെലിവിഷന്‍ നെറ്റ് വര്‍ക്ക് ചട്ടം ഒന്ന് ഡി, ജി, ഇ, ചട്ടം ആറ് പ്രകാരമാണ് നോട്ടീസ്.

ക്രമസമാധാനലംഘനത്തിനുംം ദേശവിരുദ്ധ പ്രവര്‍ത്തനത്തിനും സഹായകരമായ വാര്‍ത്തകള്‍ നല്‍കുന്നതിന് ആജ്തക്, എ.ബി.പി ന്യൂസ് എന്നിവ യാക്കൂബ് മേമന്റെ വധശിക്ഷയ്ക്കു ശേഷം അധോലോക നേതാവ് ഛോട്ടാ ഷക്കീലിന്റെ ഫോണ്‍ ഇന്‍ അഭിമുഖം സംപ്രേക്ഷണം ചെയ്തതിനെതിരെയാണ് നോട്ടീസ്. യാക്കൂബ് നിരപരാധിയാണെന്ന് ഛോട്ടാ ഷക്കീല്‍ ഈ അഭിമുഖങ്ങളില്‍ പറയുന്നുണ്ട്. ഇന്ത്യന്‍ നിയമവ്യവസ്ഥ യാക്കൂബ് മേമനോട് നീതി കാണിച്ചില്ലെന്നും ഛോട്ടാ ഷക്കീല്‍ പറയുന്നു. എന്‍.ഡി.ടി.വി യാക്കൂബ് മേമന്റെ അഭിമുഖം സംപ്രേഷണം ചെയ്തതിനാണ് നിയമക്കുരുക്കിലകപ്പെട്ടത്. യാക്കൂബ് മേമന്റെ അഭിഭാഷകന്‍ ആനന്ദ് ഗ്രോവറുമായുള്ള അഭിമുഖത്തില്‍ മറ്റു രാജ്യങ്ങള്‍ വധശിക്ഷ നിര്‍ത്തലാക്കിയ കാര്യവും വധശിക്ഷ ആശ്വാസ്യമല്ലെന്നും പ്രസ്താവിച്ചിരുന്നു. മൂന്ന് ചാനലുകളും 15 ദിവസത്തിനകം നോട്ടീസ് പ്രകാരം കാരണം ബോധിപ്പിക്കണം.

-എജെ-

Share this news

Leave a Reply

%d bloggers like this: