ദക്ഷിണാഫ്രിക്കന്‍ എ ടീമിനു ഭക്ഷ്യവിഷബാധ; തിങ്കളാഴ്ച്ചത്തെ മത്സരം റദ്ദാക്കി

 
ചെന്നൈ: ത്രിരാഷ്ട്ര ഏകദിന പരമ്പരയ്ക്ക് എത്തിയ ദക്ഷിണാഫ്രിക്കന്‍ എ ടീമിലെ താരങ്ങള്‍ക്കു ഭക്ഷ്യവിഷബാധയേറ്റു. ഇതേ തുടര്‍ന്ന് എട്ട് ദക്ഷിണാഫ്രിക്കന്‍ താരങ്ങളെ ചെന്നൈ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. താരങ്ങളുടെ നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. തിങ്കളാഴ്ച നടക്കേണ്ട ദക്ഷിണാഫ്രിക്ക ഓസ്‌ട്രേലിയ മത്സരം റദ്ദാക്കി. പകരം ഓസ്‌ട്രേലിയയുമായി ഇന്ത്യ കളിക്കും.
-എജെ-

Share this news

Leave a Reply

%d bloggers like this: