വിമാനങ്ങള്‍ റാഞ്ചാനുള്ള പദ്ധതി ലക്ഷ്ക്കര്‍ തയ്യാറാക്കുന്നതായി റിപ്പോര്‍ട്ട്

ജമ്മു: പഞ്ചാബിനെ ദിനനഗറിലും ജമ്മു കശ്മീരിലെ ഉധംപൂരിലും നടന്ന ഭീകരാക്രമണങ്ങള്‍ക്കു പിന്നാലെ മറ്റു മേഖലകളിലേക്കും ആക്രമണം വ്യാപിപ്പിക്കാന്‍ ലഷ്‌കറെ തോയിബ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. ഇന്ത്യന്‍ ജയിലുകളില്‍ കഴിയുന്ന ഇരുപതിലേറെ ഭീകരരെ വിട്ടുകിട്ടുന്നതിനായി ജമ്മു കശ്മീരില്‍ നിന്ന് വിമാനങ്ങള്‍ റാഞ്ചാനുള്ള പദ്ധതിയാണ് ആസൂത്രണം ചെയ്യുന്നതെന്ന റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്.

രഹസ്യാന്വേഷണ ഏജന്‍സി നല്‍കിയ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് എല്ലാ സുപ്രധാന കേന്ദ്രങ്ങളിലും അതിര്‍ത്തിയിലും ജമ്മു കശ്മീര്‍ സര്‍ക്കാര്‍ സുരക്ഷ ശക്തമാക്കി. സംസ്ഥാനത്തിനുള്ളിലും വിമാനത്താവളങ്ങളിലും സുരക്ഷ ശക്തമാക്കണമെന്ന് കാണിച്ച് കേന്ദ്രമന്ത്രാലയവും ജമ്മു സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കി. പാകിസ്താനില്‍ പരിശീലനം നേടിയ ഇരുപതിലേറെ ഭീകരരെ ഇതിനകം ജമ്മു കശ്മീര്‍ പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ടെങ്കിലും നിരവധി പേര്‍ ഇപ്പോഴും വേേനഖലകളിലും മറ്റും ഒളിവില്‍ കഴിയുന്നതായി റിപ്പോര്‍ട്ടുണ്ട്.

ഇന്ത്യന്‍ ജയിലുകളില്‍ കഴിയുന്ന ഭീകരരെ എന്തുവിലയും നല്‍കി മോചിപ്പിക്കുമെന്ന് ലഷ്‌കറെ തോയിബ കമാന്‍ഡര്‍മാര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇതിനായി കശ്മീര്‍ താഴ്‌വരകളില്‍ വന്‍ ആക്രമണങ്ങള്‍ നടത്തുകയോ വിമാനങ്ങള്‍ റാഞ്ചുകയോ വേണമെന്നാണ് ചാവേറുകള്‍ക്ക് ലഷ്‌കറെ തോയിബ നല്‍കിയ നിര്‍ദേശം. പോലീസ്, സൈനിക കേന്ദ്രങ്ങള്‍ ആക്രമിക്കുകയും ഗ്രാമീണരെ ബന്ദികളാക്കി സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.
ജമ്മുവില്‍ സുരക്ഷ വര്‍ധിപ്പിക്കുന്ന സാഹചര്യത്തില്‍ ഹിമാചല്‍ പ്രദേശ്, പഞ്ചാബ് എന്നിവിടങ്ങളിലെ അതിര്‍ത്തികളിലൂടെ നുഴഞ്ഞുകയറാന്‍ ലഷ്‌കര്‍ ശ്രമിക്കുമെന്നും കേന്ദ്രത്തില്‍ മുന്നറിയിപ്പില്‍ പറയുന്നു. പാകിസ്താന്‍ ഭീകരരുടെ എല്ലാ നീക്കങ്ങളും തര്‍ക്കാനുള്ള മുന്‍കരുതല്‍ സ്വീകരിച്ചുകഴിഞ്ഞതായി ജമ്മു കശ്മീര്‍ ഉപമുഖ്യമന്ത്രി നിര്‍മല്‍ കുമാര്‍ സിംഗ് വ്യക്തമാക്കി. വിമാന റാഞ്ചല്‍ സംബന്ധിച്ച വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ടെങ്കിലും അവ നേരിടാനും സര്‍ക്കാര്‍ ഒരുങ്ങിക്കഴിഞ്ഞു. ജമ്മു, കശ്മീര്‍, ലെ വിമാനത്താവളങ്ങളിലെ സുരക്ഷ ശക്തമാക്കിയതായും അദ്ദേഹം അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: