അയര്‍ലന്‍ഡ് നഴ്‌സിന്റെ കൊലപാതകം, പ്രതി ഇന്ന് കുറ്റ സമ്മതം നടത്തിയേക്കുമെന്ന് അഭ്യുഹം

 

ലണ്ടന്‍:അയര്‍ലന്‍ഡിലെ നഴ്‌സിങ്ങ് വിദ്യാര്‍ത്ഥിയായകരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതിയായി അറസ്റ്റ് ചെയ്യപ്പെട്ട അലക്‌സാണ്ടര്‍ പാക്റ്റ ഇന്ന് ഗ്ലാസ്‌ഗോ കോടതിയില്‍ കുറ്റസമ്മതം നടത്തിയേക്കുമെന്ന് കരുതുന്നതായി റിപ്പോര്‍ട്ട് പുറത്ത് വന്നു.കുറ്റം നിഷേധിക്കുന്ന സാഹചര്യത്തില്‍ ജൂറിക്ക് ഒപ്പം ഫുള്‍ ബഞ്ച് കോടതിയേയും അഭിമുഖീകരിക്കേണ്ടി വരുമെന്നതിനാലാണ് പ്രതിഭാഗത്തിന്റെ പുതിയ നീക്കമെന്നാണ് സൂചന.

കഴിഞ്ഞ ഏപ്രില്‍ 12 നാണ് 24 കാരിയായ കരണ്‍ നിശാക്ലബിലെ പാര്‍ട്ടിക്കിടയില്‍ വച്ച് കാണാതായതും പിന്നീട് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയതും.

കോര്‍ക്ക് സ്വദേശിനിയായ കരണ്‍ ലീമെറിക്ക് യൂണിവേഴ്‌സിറ്റി ആശുപത്രി ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: