PORTIUNCULA ആശുപത്രിയിലെ മറ്റേണിറ്റി സേവനങ്ങളെക്കുറിച്ചുള്ള അന്വേഷണം വൈകുന്നു…

ഡബ്ലിന്‍: PORTIUNCULA  ആശുപത്രിയിലെ മറ്റേണിറ്റി സേവനങ്ങളെക്കുറിച്ചുള്ള അന്വേഷണം വൈകുന്നു. സെപ്തംബറോടെ അവസാനിക്കേണ്ടിയിരുന്നു അന്വേഷണം ഈ വര്ഷം അവസാനമാകുന്നത് വരെയും തീരില്ലെന്നാണ് ഇപ്പോഴത്തെ റിപ്പോര്‍ട്ടുകള്‍.  Ballinasloeലെ രണ്ട് കട്ടികളുടെ മരണം അന്വേഷണം അടക്കമുളളത് അന്വേഷണത്തില്‍ ഉള്‍പ്പെടുന്നുണ്ട്. അഞ്ച് മാസം കൊണ്ട് അന്വേഷണം അവസാനിപ്പിക്കാനാണ് നേരത്തെ നിശ്ചയിച്ചിരുന്നത്. ഈ വര്‍ഷം ആദ്യം തന്നെ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

മാര്‍ച്ചില്‍ ഒമ്പതംഗ  സംഘത്തെയും അന്വേഷണത്തിനായി രൂപീകരിച്ചു. 2008-2014  ഇടയില്‍ പോര്‍ട്ടികളയില്‍ നടന്ന പന്ത്രണ്ട് ജനനങ്ങളെക്കുറിച്ചാണ് സംഘം പരിശോധന നടത്തുന്നത്. ലീഡ്സ് യൂണിവേഴ്സിറ്റിയിലെ പ്രൊഫസറും ഒബ്സ്റ്റെട്രിക്സുമായി ജെയിംസ് വാക്ക്നര്‍ ആണ് സംഘത്തിന്‍റെ തലവന്‍.  എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും സംഘം ഇരകളായവരുടെ കുടുംബാംഗങ്ങളുമായി സംസാരിച്ചിട്ടില്ല. മുന്‍നിശ്ചയിച്ച കൂടിക്കാഴ്ച്ചയാകട്ടെ പൊടുന്നനെ റദ്ദാക്കുകയും ചെയ്തു. രണ്ട് മക്കളെ നഷ്ടപ്പെട്ട വാറന്‍ റെയ്ലി തങ്ങളെ ഇരുട്ടില്‍ നിര്‍ത്തുന്ന നിലപാടാണിതെന്ന് വ്യക്തമാക്കുന്നു.

ജൂണിലായിരുന്നു ഇവര്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകേണ്ടിയിരുന്നത്. എന്നാല്‍ ഈ കൂടിക്കാഴ്ച്ച അന്വേഷണ സംഘം റദ്ദാക്കുകയായിരുന്നു. ജൂലൈയില്‍ കൂടിക്കാഴ്ച്ച കാണാനുള്ള തീയതി  ഈ മാസത്തേക്കും നീട്ടിയിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഇനിയും നീട്ടലുണ്ടാകുമെന്നുള്ള സംശയത്തിലാണ് കുടുംബം. കൂടിക്കാഴ്ച്ച സംബന്ധിച്ച് സ്ഥീരീകരണം ലഭിച്ചിട്ടുമില്ല. അഞ്ച് മാസത്തെ സമയപരിധി കൊണ്ട് കാര്യമില്ലെന്ന് തങ്ങള്‍ ആവര്‍ത്തിക്കുന്നുണ്ട്. നാല്മാസമായിട്ട് പോലും ഒന്നും നടന്നിട്ടില്ലെന്നും വീട്ടുകാര്‍ ചൂണ്ടികാണിക്കുന്നു. സെപ്തംബറോടെ പൂര്‍ണമായ അവലോകനം ഉണ്ടാകുമെന്നാണ് പറഞ്ഞിരുന്നത്.

എന്നാലിപ്പോള്‍ അടുത്ത വര്‍ഷം ഇക്കാര്യത്തില്‍ വ്യക്തതയുണ്ടാകൂ എന്നാണ് പറയുന്നതെന്നും റെയ്ലി ചൂണ്ടികാണിക്കുന്നു. അന്വേഷണ സംഘത്തില്‍ നിന്ന് വിട്ട് പോയ ആള്‍ക്ക് പകരം ആളെ നിശ്ചയിച്ചില്ലെന്ന കുറവും ഉണ്ട്.  ഓരോ തവണ അധികൃതരുടെ കത്തോ മെയിലോ ലഭിക്കുമ്പോള്‍ അന്വേഷണ പുരോഗതിയെക്കുറിച്ചാണെന്ന് കരതുമെന്നും എന്നാല്‍ ഒന്നും സംഭവിക്കാത്തത് നിരാശയുണ്ടാക്കുന്നതായും രക്ഷിതാക്കള്‍ വ്യക്തമാക്കുന്നു.  Saolta Healthcare Group മറ്റേണി സര്‍വീസ് പുനരവലോകനം നടക്കുന്നുണ്ടെന്ന് പ്രസ്താവന നല്‍കിയിരുന്നു. നടപടികളുടെ ഗൗരവുംസങ്കീര്‍ണതയും മൂലം ഈ വര്‍ഷം അവസാനത്തിലേക്ക്  അവലോകനം പൂര്‍ത്തിയാകുന്നത് നീളുമെന്നും പറയുന്നു. പതിവായി ഓഡിറഅറ് നടത്തുന്നുണ്ടെന്നും ആശങ്കക്ക് ഇത് മൂലം വകയില്ലെന്നും അവകാശപ്പെടുന്നുണ്ട് ഗ്രൂപ്പ്.

Share this news

Leave a Reply

%d bloggers like this: