മുംബൈ കടലില്‍ ആയിരത്തിന്റെ നോട്ടുകള്‍

 

മുംബൈ: മുംബൈയില്‍ കടലില്‍നിന്ന് ആയിരം രൂപയുടെ നോട്ടുകള്‍ ഒഴുകിയെത്തി. ഗേറ്റ് വേ ഓഫ് ഇന്ത്യ സ്മാരകത്തിനു സമീപത്തുള്ള കടല്‍ത്തീരത്തായിരുന്നു സംഭവം. നോട്ടുകള്‍ ഒഴുകുന്നുവെന്ന വാര്‍ത്ത പരന്നതിനെത്തുടര്‍ന്നു നിരവധിയാളുകളാണു കടല്‍ തീരത്തേക്ക് എത്തിയത്. പലരും കടലില്‍ ഇറങ്ങി നോട്ടുകള്‍ ശേഖരിച്ചു.

എവിടെനിന്നാണു പണം ഒഴുകിയെത്തിയതെന്നു വ്യക്തമല്ല. മീന്‍പിടിത്തക്കാരും കടലില്‍ കുളിക്കാന്‍ ഇറങ്ങിയവരുമാണു നോട്ടുകള്‍ ഒഴുകി നടക്കുന്നത് ആദ്യം കണ്ടത്. ആയിരം രൂപയുടെ നോട്ടുകളായിരുന്നു അധികവും. സംഭവം അറിഞ്ഞതോടെ പോലീസും സ്ഥലത്തെത്തി. റേഡിയോ ക്ലബിനെയും കടലിനെയും വേര്‍തിരിക്കുന്ന സംരക്ഷണ ഭിത്തിയിലാണു നോട്ടുകള്‍ വന്നടിഞ്ഞത്. കള്ളപ്പണമോ ഹവാലപ്പണമോ ആവാമെന്നാണു കരുതുന്നത്. എന്നാല്‍, പോലീസ് ഇതു സ്ഥിരീകരിച്ചിട്ടില്ല.
-എജെ-

Share this news

Leave a Reply

%d bloggers like this: