ദയാനിധി മാരന്റെ അറസ്റ്റ് സുപ്രീംകോടതി തടഞ്ഞു

 

ന്യൂഡല്‍ഹി: അനധികൃത ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് സ്ഥാപിച്ച കേസില്‍ മുന്‍ കേന്ദ്രമന്ത്രി ദയാനിധി മാരനെ അറസ്റ്റ് ചെയ്യുന്നതിനു സുപ്രീംകോടതിയുടെ താത്കാലിക വിലക്ക്. ഇനിയൊരുത്തരവുണ്ടാകുന്നവരെ അറസ്റ്റുണ്ടാകരുതെന്നും സുപ്രീംകോടതി ഉത്തരവിട്ടു. കേസില്‍ സിബിഐയെയും കേന്ദ്രസര്‍ക്കാരിനെയും സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിച്ചു. ജസ്റ്റീസ് ടി.എസ്. ഠാക്കൂര്‍ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണു മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ചത്.

സിബിഐയെ രാഷ്ട്രീയ പകപോക്കലിന് ഉപയോഗിക്കരുതെന്നും സുപ്രീംകോടതി പറഞ്ഞു. കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ മദ്രാസ് ഹൈക്കോടതി തള്ളിയതിനെത്തുടര്‍ന്നാണു ദയാനിധി മാരന്‍ സുപ്രീംകോടതിയെ സമീപിച്ചത്. സ്വന്തം വീട്ടില്‍ അനധികൃത ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് സ്ഥാപിച്ചതിനാണു മുന്‍ കേന്ദ്രമന്ത്രിയും ഡിഎംകെ നേതാവുമായ ദയാനിധി മാരനെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി സിബിഐ രംഗത്തെത്തിയത്.
-എജെ-

Share this news

Leave a Reply

%d bloggers like this: