ഹരിയാനയില്‍ റോബോട്ടിനിടയില്‍പ്പെട്ട് ഒരാള്‍ കൊല്ലപ്പെട്ടു

 
ഗുഡ്ഗാവ്: ഹരിയാനയിലെ മനേസറിലെ എസ്‌കെഎച്ച് മെറ്റല്‍സ് ഫാക്ടറിയില്‍ മെറ്റല്‍ ഷീറ്റുകള്‍ വെല്‍ഡ് ചെയ്യുന്ന റോബോട്ടിനിടയില്‍പ്പെട്ടു ഫാക്ടറി തൊഴിലാളി മരിച്ചു. ഉത്തര്‍പ്രദേശിലെ ഉന്നാവോ സ്വദേശി റാംജി ലാല്‍ (24) ആണു മരിച്ചത്. റോബോട്ടിലെ വെല്‍ഡിംഗ് സ്റ്റിക്ക് റാംജി ലാലിന്റെ വയറില്‍ കൊള്ളുകയായിരുന്നു. ലാലിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

അടുത്തിടെ ജര്‍മനിയിലെ ഫോക്‌സ് വാഗണ്‍ പ്ലാന്റില്‍ സമാനമായ രീതിയില്‍ ഒരു സംഭവമുണ്ടായിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

-എജെ-

Share this news

Leave a Reply

%d bloggers like this: