റോമിലെ ഫ്രഞ്ച് കാര്യാലയത്തിലേക്കു ലെറ്റര്‍ ബോംബ് അയച്ചു

 

റോം: ഇറ്റലിയുടെ തലസ്ഥാനമായ റോമില്‍ പ്രവര്‍ത്തിക്കുന്ന ഫ്രഞ്ച് കാര്യാലയത്തിലേക്കു ലെറ്റര്‍ ബോംബ് അയച്ചു. കത്തുകള്‍ തുറന്നു പരിശോധിക്കുന്ന ഉദ്യോഗസ്ഥ എഴുത്തു തുറന്നപ്പോള്‍ ചെറു സ്‌ഫോടനത്തോടെ ബോംബ് പൊട്ടി. ഉടന്‍ തന്നെ ഉദ്യോഗസ്ഥ എഴുത്തു കൈയില്‍ നിന്നും വലിച്ച് എറിഞ്ഞു. സംഭവത്തെ തുടര്‍ന്നു കെട്ടിടത്തില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചു. എന്നാല്‍ സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നു പ്രാദേശിക ഓണ്‍ലൈന്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു.

എഴുത്തിനുള്ളില്‍ സന്ദേശങ്ങളൊന്നും രേഖപ്പെടുത്തിയിരുന്നില്ല. എംബസിയിലേക്കു വരുന്ന എഴുത്തുകള്‍ കര്‍ശന പരിശോധനയ്ക്കു ശേഷം തുറന്നാല്‍ മതിയെന്ന നിര്‍ദേശവും ജീവനക്കാര്‍ക്കു നല്‍കിയിട്ടുണ്ട്. ലെറ്റര്‍ ബോംബ് ലഭിച്ചതിനെ കുറിച്ച് അന്വേഷിക്കുവാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

-എജെ-

Share this news

Leave a Reply

%d bloggers like this: