Tianjin port ദുരന്തം ലോകത്തെ കണ്ണീരിലാഴ്ത്തി

ബെയ്ജിംഗ് : കഴിഞ്ഞ ദിവസം രാത്രി രണ്ടു മണിയോടെ ചൈനയിലെ Tianjin port ലുണ്ടായ വന്‍ സ്‌ഫോടന പരമ്പരകള്‍ ഏകദേശം 50 പേരുടെ ജീവനെടുത്തു. 700 റോളം പേര്‍ പരുക്കേറ്റ് ചികിത്സയിലാണ്. കനത്ത അഗ്നിബാധയ്ക്കിരയായ പോര്‍ട്ടില്‍ നിന്നും ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. പോര്‍ട്ടില്‍ പാര്‍ക്കു ചെയ്തിരുന്ന കാറുകള്‍, ഷിപ്പിംഗ് കണ്ടെയ്‌നറുകള്‍ എന്നിവ സ്‌ഫോടനത്തില്‍ തകര്‍ന്നിരുന്നു. ചൈനീസ് പോര്‍ട്ടിനടുത്തുള്ള കെമിക്കല്‍ വെയര്‍ഹൗസില്‍ നിന്നാണ് അഗ്നി ബാധയുണ്ടായത്. വെയര്‍ഹൗസിലെ കെമിക്കലുകളുടെ സാനിധ്യമല്ലാതെ ഇത്ര വലിയ സ്‌ഫോടനമുണ്ടാകാന്‍ മറ്റൊരു സാധ്യതയുമില്ലെന്നാണ് നിഗമനം. വന്‍ അഗ്നി ബാധയുടെ ഗ്രാഫിക് വീഡിയോകള്‍ സ്‌ഫോടനത്തിന്റെ തീവ്രതയും, ശക്തിയും വെളിവാക്കുന്നതായിരുന്നു. വലിയ തീപ്പൊരികള്‍ ആകാശത്തേക്കും പോര്‍ട്ടിന്റെ മറ്റു പല ഭാഗങ്ങളിലേക്കും ചിതറി തെറിക്കുന്നതും കെട്ടിടങ്ങളെ അഗ്നി ബാധിക്കുന്നതും ദൃശ്യമായിരുന്നു. ദുരന്തത്തില്‍ നിന്നും രക്ഷപ്പെട്ടവരെ സൈനിക സംഘം സുരക്ഷിത പ്രദേശങ്ങളിലേക്ക് മാറ്റി പാര്‍പ്പിച്ചു. ഇതു സംബന്ധിച്ച് വ്യാപക അന്വേഷണത്തിലാണ് പോലീസും, സ്‌പെഷ്യല്‍ സൈനിക ഉദ്യോഗസ്ഥരും.

217 ഓളം വരുന്ന കെമിക്കല്‍ വിദഗ്ദര്‍ സ്‌ഫോടനം നടന്ന സ്ഥലം സന്ദര്‍ശിച്ചു. ടോക്‌സിക് ഗ്യാസിന്റെ സാനിധ്യം അന്തരീക്ഷത്തിലുണ്ടോയെന്ന് പരിശോധിച്ചു. വെയര്‍ഹൗസില്‍ നിന്നും കെമിക്കലുകള്‍ ലീക്കു ചെയ്തതിനെ തുടര്‍ന്നാവാം സ്‌ഫോടനമുണ്ടായതെന്നാണ് അനുമാനിക്കുന്നത്. 217 മിലിറ്ററി ഒഫീഷ്യലുകളാണ് ഇതു സംബന്ധിച്ച അന്വേഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. പരിസ്ഥിതി ക്യാംപെയ്ന്‍ ഗ്രൂപ്പായ ഗ്രീന്‍പീസ് സംഭവസ്ഥലം അപകടം നിറഞ്ഞതാണെന്നും, പോര്‍ട്ടിന്റെ സമീപ പ്രദേശങ്ങളില്‍ ടോക്‌സിക് ഗ്യാസിന്റെ സാനിധ്യമുണ്ടെന്നും സ്ഥിതി വളരെ മോശമാണെന്നും വ്യക്തമാക്കി.

Share this news

Leave a Reply

%d bloggers like this: