വിമുക്തഭടന്മാര്‍ക്ക് പിന്തുണ അറിയിക്കാനെത്തിയ രാഹുലിന് തിരിച്ചടി

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ പദ്ധതിയില്‍ വിമുക്ത ഭടന്മാര്‍ക്ക് പിന്തുണയറിയിച്ച് ജന്ദര്‍ മന്ദറിലെത്തിയ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് തിരിച്ചടി. തങ്ങളുടെ സമരത്തെ രാഷ്ട്രീയവല്‍ക്കരിക്കാന്‍ ശ്രമിക്കരുതെന്ന് രാഹുലിനോട് പറഞ്ഞ സമര നേതാക്കള്‍ വേദി വിടണമെന്നും വ്യക്തമാക്കി.

സ്വാതന്ത്ര ദിനത്തോട് അനുബന്ധിച്ച് ഡല്‍ഹിയുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് വിമുക്ത ഭടന്മാര്‍ ജന്ദര്‍ മന്ദറില്‍ സമരം നടത്തിവന്ന വേദി പോലീസ് ഒഴിപ്പിച്ചിരുന്നു. സംഭവം വിവാദമായതോടെ വിമുക്ത ഭടന്മാര്‍ക്ക് സമരം തുടരാന്‍ ഡല്‍ഹി പോലീസ് പിന്നീട് അനുമതിയും നല്‍കി. ഈ സാഹചര്യത്തിലാണ് സമരത്തോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് രാഹുല്‍ ജന്ദര്‍ മന്ദറിലെത്തിയത്.

രാജ്യത്തിനുവേണ്ടി പോരാടിയ ജനങ്ങളോട് സര്‍ക്കാര്‍ ഈ രീതിയില്‍ പെരുമാറുന്നത് ശരിയല്ലെന്ന് പിന്നീട് രാഹുല്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. വാഗ്ദാനങ്ങള്‍ മാത്രം നല്‍കാതെ സമരക്കാരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് പ്രധാനമന്ത്രി സമയം കണ്ടെത്തണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: