മൃഗങ്ങളുടെ അവകാശത്തെക്കാള്‍ വലുതാണ് മനുഷ്യാവകാശമെന്ന് കേന്ദ്ര മനുഷ്യാവകാശകമ്മീഷന്‍

 
ന്യൂഡല്‍ഹി: മൃഗങ്ങളുടെ അവകാശത്തെക്കാള്‍ വലുത് മനുഷ്യാവകാശമാണെന്ന് കേന്ദ്ര മനുഷ്യാവകാശ കമ്മീഷന്‍. തെരുവ് നായ ശല്യം ചൂണ്ടിക്കാട്ടി കമ്മീഷന്‍ ഡല്‍ഹി സര്‍ക്കാരിനും കേന്ദ്രസര്‍ക്കാരിനും നോട്ടീസയച്ചു. ആഗസ്ത് നാലിന് ഡല്‍ഹിയില്‍ ഏഴുവയസ്സുകാരനെ ഒരുകൂട്ടം നായകള്‍ ചേര്‍ന്ന് ആക്രമിച്ച് കൊന്നതിനെ തുടര്‍ന്നാണ് ഇക്കാര്യം അതീവപ്രാധാന്യത്തോടെ ചര്‍ച്ച ചെയ്യേണ്ടതുണ്ടെന്ന് അറിയിച്ചു കൊണ്ട് കമ്മീഷന്‍ നോട്ടീസയച്ചത്. ഡല്‍ഹിയില്‍ മാത്രമല്ല മറ്റു സംസ്ഥാനങ്ങളിലും സമാനസംഭവങ്ങള്‍ കൂടി വരികയാണ്. നായകളുടെ വന്ധ്യംകരണം ഒരു ശാശ്വത പരിഹാരമല്ലെന്നും കമ്മീഷന്‍ നിരീക്ഷിച്ചു.

ഇക്കാര്യത്തില്‍ വിശദീകരണവും അഭിപ്രായവും നാലാഴ്ചയ്ക്കകം അറിയിക്കണമെന്ന് ഡല്‍ഹി ചീഫ് സെക്രട്ടറിയോടും കേന്ദ്ര ആരോഗ്യമന്ത്രാലയം സെക്രട്ടറിയോടും കമ്മീഷന്‍ ആവശ്യപ്പെട്ടു.
-എജെ-

Share this news

Leave a Reply

%d bloggers like this: