യുഎസില്‍ അനധികൃതമായി കുടിയേറിയ 68 ഇന്ത്യക്കാര്‍ പിടിയില്‍

വാഷിംഗ്ടണ്‍: യുഎസില്‍ അനധികൃതമായി കുടിയേറാന്‍ ശ്രമിച്ച 68 ഇന്ത്യക്കാര്‍ കസ്റ്റഡിയില്‍. ഇവരെ വാഷിംഗ്ടണ്‍ സീറ്റിലെ തടങ്കല്‍ കേന്ദ്രത്തില്‍ താമസിപ്പിച്ചിരിക്കുകയാണെന്നു യുഎസ് എമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം അറിയിച്ചു. മാസങ്ങള്‍ നീളുന്ന വിചാരണയ്ക്കുശേഷം മാത്രമേ ഇവര്‍ക്കു പുറത്തിറങ്ങാന്‍ സാധിക്കൂ.

കഴിഞ്ഞമാസം വിവിധ അതിര്‍ത്തിപ്രദേശങ്ങളിലൂടെ യുഎസിലേക്കു കുടിയേറാന്‍ ശ്രമം നടത്തുന്നതിനിടെയാണ് ഇവരില്‍ പകുതിയും പിടിയിലായതെന്നു യുഎസ് ആസ്ഥാനമാക്കിയ നോര്‍ത്ത് അമേരിക്കന്‍ പഞ്ചാബി അസോസിയേഷന്‍ ഡയറക്ടര്‍ സത്‌നം സിംഗ് ചഹല്‍ പറഞ്ഞു. പിടിലായവരില്‍ ഭൂരിഭാഗവും പഞ്ചാബികളാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

-എജെ-

Share this news

Leave a Reply

%d bloggers like this: