ബാങ്കോക്കിലെ Erawan Shrine ല്‍ സ്‌ഫോടനം; 19 പേര്‍ കൊല്ലപ്പെട്ടു

ബാങ്ക്‌ക്കോക്ക് : ലോകത്തെ നടുക്കികൊണ്ട് മറ്റൊരു സ്‌ഫോടനംകൂടി. ബാങ്ക്‌ക്കോക്കിലെ Erawan Shrine ലാണ് സ്‌ഫോടനമുണ്ടായത്. പ്രാദേശിക സമയം 6.30 pm നായിരുന്നു ബോംബ് സ്‌ഫോടനം. തിരക്കേറിയ സെന്‍ട്രല്‍ വേള്‍ഡ് ഷോപ്പിംഗ് സെന്ററിനടുത്തുവെച്ചാണ് ബോംബ് പൊട്ടിത്തെറിച്ചത്. സ്‌ഫോടനത്തില്‍ 19 കൊല്ലപ്പെടുകയും നൂറോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. എന്നാല്‍ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. തായ്‌ലന്റിന്റെ ടൂറിസം മേഖലയെ തകര്‍ക്കാന്‍ ലക്ഷ്യമിട്ടുകൊണ്ടുള്ള ഒരു ബോംബ് സ്‌ഫോടനമാണിതെന്നും സ്‌ഫോടനത്തിനു പിന്നിലുള്ളവര്‍ വിദേശികളെയാണ് ലക്ഷ്യമിട്ടിരുന്നതെന്നും തായ്‌ലന്റ് പ്രതിരോധമന്ത്രി Prawit Wongsuwong വ്യക്തമാക്കി. സ്‌ഫോടനത്തെ തുടര്‍ന്ന് Ratchaprasong Junction ല്‍ ഗതാഗതക്കുരുക്കുണ്ടായിയ. സ്‌ഫോടനത്തില്‍ ഓസ്‌ട്രേലിയക്കാര്‍ മരണപ്പെട്ടതായോ, പരിക്കേറ്റതായോ റിപ്പോര്‍ട്ടുകളില്ല. ബോംബ് സ്‌ഫോടന സമയത്ത് ഒരു ചൈനീസ് ടൂറിസ്റ്റ് എടുത്ത വീഡിയോ സ്‌ഫോടനത്തിന്റെ തീവ്രതയും ആഴവും വ്യക്തമാക്കുന്നതായിരുന്നു.

ഒരു മോട്ടോര്‍ സൈക്കിളിലാണ് ബോംബ് വെച്ചിരുന്നതെന്നും അതാണ് സ്‌ഫോടനത്തിനു കാരണമായതെന്നുമാണ് പ്രാധമിക വിവരം. മോട്ടോര്‍ സൈക്കിളില്‍ ഘടിപ്പിച്ചിരുന്ന ബോംബിനോടൊപ്പം തന്നെ മറ്റു പല ഉപകരണങ്ങളും കണ്ടെത്തിയിട്ടുണ്ട്. സ്‌ഫോടനം നടന്ന സ്ഥലത്തുണ്ടായിരുന്നവരില്‍ ഭിന്നാഭിപ്രായമുള്ളവരും ഉണ്ട്. ഒരു ബാഗിലാണ് ബോംബ് ഉണ്ടായിരുന്നതെന്നും, അത് വഴിയരികില്‍ ഓരോ ഉപേക്ഷിക്കുകയായിരുന്നെന്നും സംഭവസ്ഥലത്തുണ്തായിരുന്ന ഒരു സ്ത്രീ വ്യക്തമാക്കി.Shrine ന് അകത്ത് മറ്റൊരു സ്‌ഫോടക വസ്തു കണ്ടെടുത്തെങ്കിലും അന്വേഷണ ഉദ്യോഗസ്ഥര്‍ അത് നിര്‍വീര്യമാക്കി. തായ്‌ലന്റിലെ ഓസ്‌ട്രേലിയന്‍ എംബസി അധികൃതരുമായി ആശയവിനിമയം നടത്തുകയാണെന്നും, ഓസ്‌ട്രേലിയന്‍ പൗരന്‍മാര്‍ ആരെങ്കിലും സ്‌ഫോടനത്തിന്റെ ഇരകളായിട്ടുണ്ടോയെന്ന് അന്വേഷിച്ചു വരികയാണ്.

Share this news

Leave a Reply

%d bloggers like this: