ഉട്ടോപ്യയിലെ രാജാവിന്റെ ടീസര്‍

 

കമല്‍ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം ഉട്ടോപ്യയിലെ രാജാവിന്റെ ടീസര്‍ പുറത്തിറങ്ങി. ജൂവല്‍ മേരിയാണ് നായിക. ജോയ് മാത്യു,സുനില്‍ സുഖദ,സാജു നവോദയ,ചെമ്പന്‍ വിനോദ് ജോസ് എന്നിവരും ചിത്രത്തിലുണ്ടാകും. ആക്ഷേപ ഹാസ്യമാണ് ഈ ചിത്രം.

ആമേന്‍ എന്ന സിനിമയുടെ തിരക്കഥാകൃത്തായ പി എസ് റഫീക്കാണ് തിരക്കഥ. നീല്‍ ഡി കുഞ്ഞയാണ് ഛായാഗ്രഹണം. ഗ്രാന്റേ ഫിലിം കോര്‍പ്പറേഷന്‍സിന്റെ ബാനറില്‍ ഹസീബ് ഹനീഫ്, നൗഷാദ് കണ്ണൂര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം മമ്മൂട്ടിയുടെ ബാനറായ പ്‌ളേ ഹൗസ് ആണ് തിയറ്ററുകളിലെത്തിക്കുക. മെയ് 14ന് തൊടുപുഴയില്‍ ചിത്രീകരണം ആരംഭിക്കും.

Share this news

Leave a Reply

%d bloggers like this: