ആക്രമണത്തില്‍ പരിക്കേറ്റ യുവാവ് ഗുരുതരാവസ്ഥയില്‍

 

ഡബ്ലിന്‍: ലിമെറിക്കില്‍ യുവാവിന് നേരെ ആക്രമണം. ആക്രമണത്തില്‍ തലയ്ക്ക് പരിക്കേറ്റ യുവാവിന്റെ നില ഗുരുതരമാണ്. ഇന്ന് വെളുപ്പിനാണ് 30 വയസുകാരനായ യുവാവിനെ ഒരു സംഘം ആക്രമിച്ചത്. അടിയേറ്റ് നിലത്തുവീണ യുവാവിന്റെ തലയില്‍ പല തവണ തൊഴിക്കുകയും ചെയ്തു. തലയ്ക്ക് ഗുരുതമായ പരിക്കേറ്റ യുവാവിനെ ആദ്യം കോര്‍ക്ക് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കുകയും തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍ ലിമെറിക്കിലേക്ക് ( UHL) മാറ്റുകയും ചെയ്തു.

ഇന്ന് രാവിലെ ഏകദേശം 2.15 ന് ന്യൂക്സ്റ്റില്‍ വെസ്റ്റ് ടൗണ്‍ സ്‌ക്വയറില്‍ വെച്ചാണ് ആക്രമണമുണ്ടായത്. സംഭവം നടന്ന സ്ഥലത്ത് ഗാര്‍ഡ ടെക്‌നിക്കല്‍ എക്‌സാമിനേഷന്‍ നടത്തി.അറസ്റ്റൊന്നും രേഖപ്പെടുത്തിയിട്ടില്ല.സംഭവത്തില്‍ അറസ്റ്റൊന്നും രേഖപ്പെടുത്തിയിട്ടില്ല.സമീപമുള്ള ബില്‍ഡിംഗിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് തെളിവുകള്‍ കണ്ടെത്താനാകുമോ എന്ന ശ്രമത്തിലാണ് ഗാര്‍ഡ. ആക്രമണത്തിന് ദൃക്‌സാക്ഷികളാരെങ്കിലും ഉണ്ടെങ്കില്‍ 06920650 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് ഗാര്‍ഡ അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: