വൈദ്യുത ബില്ലില്‍ 5% വര്‍ധനയുണ്ടാകില്ല: എനര്‍ജി റെഗുലേഷന്‍ കമ്മീഷന്‍

 

ഡബ്ലിന്‍: വൈദ്യുത ബില്ലില്‍ 5 ശതമാനം വര്‍ധനയുണ്ടാകുമെന്ന റിപ്പോര്‍ട്ട് എനര്‍ജി റെഗുലേഷന്‍ കമ്മീഷന്‍ നിഷേധിച്ചു. അടുത്ത അഞ്ചുവര്‍ഷത്തേക്ക് വീടുകളുടെ വൈദ്യുത ബില്ലില്‍ 5 ശതമാനം വര്‍ധനയുണ്ടാകുമെന്ന റിപ്പോര്‍ട്ടാണ് എനര്‍ജി റെഗുലേഷന്‍ കമ്മീഷന്‍ നിഷേധിച്ചത്. Eirgrid and ESB Networsk എന്നിവയുടെ നെറ്റ് വര്‍ക്ക് മെച്ചപ്പെടുത്തുന്നതിന് ചെലവുവരുന്നതിനാല്‍ വൈദ്യുത ചാര്‍ജ്ജില്‍ വര്‍ധനയുണ്ടാകുമെന്ന് കഴിഞ്ഞയാഴ്ച റിപ്പോര്‍ട്ട് വന്നിരുന്നു. ഇതേ തുടര്‍ന്നാണ് കമ്മീഷന്‍ വിശദീകരണവുമായി രംഗത്തെത്തിയത്.

വീടുകളിലെ വൈദ്യുത ബില്ലില്‍ 5 ശതമാനം വര്‍ധനയുണ്ടാകില്ലെന്ന് CER ചെയര്‍ പേഴ്‌സണ്‍ അറിയിച്ചു. അഞ്ചുശതമാനമല്ല ഒരു ശതമാനത്തില്‍ താഴെയാണ് ബില്ലില്‍ വര്‍ധനവുണ്ടാകുകയെന്നും അദ്ദേഹം വ്യക്തമാക്കി.

Share this news

Leave a Reply

%d bloggers like this: