അച്ഛേ ദിന്‍ വരുമെന്ന് ബി.ജെ.പി ഒരിക്കലും വാഗ്ദാനം ചെയ്തിട്ടില്ലെന്ന് കേന്ദ്രമന്ത്രി നരേന്ദ്ര സിങ് തോമര്‍

ഇന്‍ഡോര്‍: അച്ഛേ ദിന്‍ വരുമെന്ന് ബി.ജെ.പി ഒരിക്കലും വാഗ്ദാനം ചെയ്തിട്ടില്ലെന്ന് കേന്ദ്രമന്ത്രി നരേന്ദ്ര സിങ് തോമര്‍. സോഷ്യല്‍ മീഡിയയാണ് അച്ഛേ ദിന്‍ പ്രചാരണം തുടങ്ങിയത്. അല്ലാതെ ബി.ജെ.പി ഒരിക്കലും അങ്ങനെയൊരു വാഗ്ദാനവും നല്‍കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

നല്ല ദിനങ്ങള്‍ വരുമെന്നും രാഹുല്‍ ഗാന്ധിക്ക് പുറത്തുപോകേണ്ടി വരുമെന്നും സോഷ്യല്‍ മീഡിയ വഴിയാണ് പ്രചാരണം തുടങ്ങിയത്. പിന്നീട് ജനങ്ങള്‍ അത് ബി.ജെ.പിക്ക് മേല്‍ ചാര്‍ത്തി, ഞങ്ങളത് സ്വീകരിച്ചു അത്രമാത്രം, അല്ലാതെ അച്ഛേ ദിന്‍ ഒരിക്കലും ഞങ്ങളുടെ മുദ്രാവാക്യമായിരുന്നില്ലതോമര്‍ ഇന്‍ഡോറില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

തിരഞ്ഞെടുപ്പ് കാലത്ത് നരേന്ദ്ര മോദി നല്‍കിയ വാഗ്ദാനങ്ങള്‍ക്ക് വിരുദ്ധമായി ഉള്ളിവില കുത്തനേ കൂടുന്നത് ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴാണ് അദ്ദേഹം ഈ പ്രതികരണം നടത്തിയത്. നല്ല ദിനങ്ങള്‍ രാജ്യത്ത് എപ്പഴോ വന്നുകഴിഞ്ഞുവെന്ന് വിമര്‍ശകര്‍ മനസ്സിലാക്കിക്കൊള്ളുമെന്നും കേന്ദ്ര ഉരുക്ക് ഖനിവകുപ്പ് മന്ത്രി തോമര്‍ പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: