മാംഗളൂരില്‍ ഹിന്ദുയുവതിയെ അനുഗമിച്ച മുസ്ലീം യുവാവിന് ബജ്‌രംഗ് ദള്‍ പ്രവര്‍ത്തകരുടെ മര്‍ദനം

ബംഗളൂരു: മാംഗളൂരില്‍ ഹിന്ദു യുവതിയെ അനുഗമിക്കുകയും അവളോട് സംസാരിക്കുകയും ചെയ്ത മുസ്ലീം യുവാവിനെ തിരക്കേറിയ മാര്‍ക്കറ്റില്‍ വച്ച് ബജ്‌രംഗ് ദള്‍ പ്രവര്‍ത്തകര്‍ അപമാനിച്ചു. യുവാവിനെ വിവസ്ത്രനാക്കി, തൂണില്‍ കെട്ടിയിട്ട ശേഷം ഓരോരുത്തരായി ചാട്ട കൊണ്ട് അടിക്കുകയായിരുന്നു.

സംഭവമറിഞ്ഞെത്തിയ പ്രാദേശിക കേബിള്‍ ടെലിവിഷന്‍ ചാനല്‍ ദൃശ്യങ്ങള്‍ പുറത്തുവിട്ടതിന് ശേഷമാണ് പൊലീസുകാര്‍ സ്ഥലത്തെത്തിയത്. പ്രദേശത്തുണ്ടായിരുന്ന മുപ്പതോളം പേരില്‍ നിന്നും 14 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

മാംഗളൂരിലുള്ള ഒരു കടയിലെ മാനേജരാണ് യുവാവ്. അതേ കടയില്‍ സെയില്‍സ് ഗേളായി ജോലി ചെയ്യുന്ന യുവതിയായിരുന്നു ഒപ്പമുണ്ടായിരുന്നത്. യുവതി മാനേജരോട് രണ്ടായിരം രൂപ ലോണ്‍ ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് എ.ടി.എമ്മില്‍ നിന്നും പണം പിന്‍വലിക്കാന്‍ പോകുന്നതിനിടെ കൈയ്യില്‍ കത്തിയുമായി ശ്ലോകങ്ങളും ചൊല്ലിയെത്തിയ സംഘം തങ്ങളെ ഉപദ്രവിക്കുകയായിരുന്നെന്ന് യുവാവ് പൊലീസില്‍ പരാതി നല്‍കി. സഹപ്രവര്‍ത്തകനെ സഹായിക്കാനെത്തിയ യുവതിയെ സംഘാംഗങ്ങള്‍ അടിച്ചു പരിക്കേല്‍പ്പിച്ചു.

Share this news

Leave a Reply

%d bloggers like this: