മാനസികാരോഗ്യ വിഭാഗത്തിന് കൂടുതല്‍ ഫണ്ട് ലഭിക്കുമെന്ന് കാത്‌ലീന്‍ ലിഞ്ച്

 

ഡബ്ലിന്‍: മാനസികാരോഗ്യ വിഭാഗത്തിന് ഫണ്ട് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ജൂനിയര്‍ ഹെല്‍ത്ത് മിനിസ്റ്റര്‍ കാത്‌ലീന്‍ ലിഞ്ച് പറഞ്ഞു. മെന്റല്‍ ഹെല്‍ത്ത് റീഫോം ഗ്രൂപ്പ് 35 മില്യണ്‍ യൂറോ മെന്റല്‍ ഹെല്‍ത്ത് മേഖലയില്‍ വേണമെന്ന ആവശ്യവുമായി ‘ഇന്‍വെസ്റ്റ് ഇന്‍ മൈ മെന്റല്‍ ഹെല്‍ത്ത്’ എന്ന കാംപെയ്‌നും ആരംഭിച്ചു കഴിഞ്ഞു. മാനസികാരോഗ്യ വകുപ്പിന് ഫണ്ട് അധികമായി അനുവദിക്കുന്നതിനായി പരിശ്രമിക്കുമെന്നും ലിഞ്ച് വ്യക്തമാക്കി. ഈ മേഖലയില്‍ റിക്രൂട്ട്‌മെന്റിന് ഇപ്പോഴും തടസങ്ങള്‍ നേരിടുന്നുണ്ടെന്നും എന്നാല്‍ വെയ്റ്റിംഗ് ലിസ്റ്റിലുള്ള യുവജനങ്ങളുടെ എണ്ണത്തില്‍ കാര്യമായ പുരോഗതിയുണ്ടെന്നും മന്ത്രി പറഞ്ഞു.

കുട്ടികളുടെയും കൗമാരക്കാരുടെയും മാനസിക പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതിലാണ് പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നത്. ഈ പ്രശ്‌നം പരിഹരിക്കാനാണ് മെന്റല്‍ ഹെല്‍ത്ത് റിഫോം നടപ്പാക്കുന്നതെന്ന് മന്ത്രി അറിയിച്ചു.

വെയ്റ്റിംഗ് ലിസ്റ്റില്‍ ചികിസ്തയ്ക്കായി കാത്തിരിക്കുന്നവരുടെ എണ്ണവും ഘട്ടംഘട്ടമായി കുറച്ചുകൊണ്ടുവരുകയാണ്. ഒരോ മാസവും വെയ്റ്റിംഗ് ലിസ്റ്റിലുള്ളവരുടെ എണ്ണം കുറയ്ക്കാനാകുന്നുണ്ട്. ഇതേ രീതിയില്‍ തുടരുകയാണെങ്കില്‍ ഈ വര്‍ഷം അവസാനത്തോടെ വെയ്റ്റിംഗ് ലിസ്റ്റിലുള്ളവരുടെ എണ്ണം മികച്ച രീതിയില്‍ കുറയ്ക്കാനാകും. ഒരാള്‍ക്കും 12 മാസത്തില്‍ കൂടുതല്‍ വെയ്റ്റിംഗ് ലിസ്റ്റില്‍ കാത്തിരിക്കേണ്ടി വരില്ലെന്നും മന്ത്രി പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: