സ്‌കൂള്‍ പ്രവേശനം:സര്‍ക്കാരും എജ്യുക്കേറ്റ് ടുഗദറും രണ്ടുതട്ടില്‍

 

ഡബ്ലിന്‍: പുതിയ സ്‌കൂളുകളില്‍ കുട്ടികള്‍ക്ക് പ്രേവശനം നല്‍കുന്നത് സംബന്ധിച്ച നയങ്ങളില്‍ സര്‍ക്കാരം എജ്യുക്കേറ്റ് ടുഗദറും തമ്മില്‍ അഭിപ്രായവ്യത്യാസം നിലനില്‍ക്കുന്നതായി റിപ്പോര്‍ട്ട്. വിവരവകാശനിയമപ്രകാരം ലഭിച്ച രേഖയിലാണ് ഇത് എന്റോള്‍മെന്റ് സംബന്ധിച്ച നയങ്ങളില്‍ സര്‍ക്കാരിനും എജ്യുക്കേറ്റ് ടുഗദറിനും വ്യത്യസ്ഥ അഭിപ്രായങ്ങളാണെന്ന് വ്യക്തമായിരിക്കുന്നത്. എജ്യുക്കേറ്റ് ടുഗദര്‍ എന്ന സംഘടന കുട്ടികളെ എന്റോള്‍ ചെയ്യുമ്പോള്‍ ആദ്യം അപേക്ഷിച്ചവര്‍ക്ക് മുന്‍ഗണന നല്‍കുന്ന രീതിയാണ് സ്വീകരിക്കുന്നത്. എന്നാല്‍ വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശമനുസരിച്ച് 2011 ജൂണിനു ശേഷം ആരംഭിച്ചിട്ടുള്ള സ്‌കൂളുകള്‍ ലോക്കല്‍ ഏരിയയിലുള്ള കുട്ടികള്‍ക്ക് പ്രവേശനത്തില്‍ മുന്‍ഗണന നല്‍കണമെന്ന് നിഷ്‌കര്‍ഷിച്ചിട്ടുണ്ട്.

അതായത് 2011 ന് മുമ്പ് ആരംഭിച്ചിട്ടുള്ള സ്‌കൂളുകള്‍ക്ക് മതമുള്‍പ്പെടെയുള്ള മാനദണ്ഡങ്ങള്‍ അനുസരിച്ച് കുട്ടികള്‍ക്ക് പ്രവേശനം നല്‍കാം. എന്നാല്‍ 2011 ന് ശേഷം ആരംഭിച്ചിട്ടുള്ള സ്‌കൂളുകളില്‍ കുട്ടികള്‍ക്ക് പ്രവേശനത്തിന് പ്രാദേശിക സംവരണം നല്‍കേണ്ടതുണ്ടെന്ന് സാരം. അതായത് ലോക്കല്‍ ഏരിയയില്‍ നിന്നുള്ള കുട്ടികള്‍ക്കാണ് മുന്‍ഗണന നല്‍കേണ്ടത്.

ലോക്കല്‍ ഏരിയയിലെ കുട്ടികള്‍ക്ക് അപേക്ഷ നല്‍കിയ തീയതി പരിഗണിക്കാതെ പ്രവേശനത്തിന് മുന്‍ഗണന നല്‍കണമെന്നും അതിനുശേഷം മറ്റ് ഏരിയയില്‍ നിന്നുള്ള കുട്ടികളെ അപേക്ഷ നല്‍കിയ തീയതിയുടെ അടിസ്ഥാനത്തില്‍ പ്രവേശനത്തിന് പരിഗണിക്കാമെന്നും നിര്‍ദേശത്തില്‍ പറയുന്നു.

Share this news

Leave a Reply

%d bloggers like this: