ഓണാഘോഷം നാട്ടിലെത്തുന്ന പ്രവാസികളെ പിഴിയാന്‍ വിമാനകമ്പനികള്‍, ടിക്കറ്റ്‌നിരക്കില്‍ നാലിരട്ടിയോളം വര്‍ധന

 

ദുബൈ: ഓണാഘോഷം ലക്ഷ്യമിട്ട് നാട്ടിലേക്ക് പോരാനൊരുങ്ങുന്ന പ്രവാസികള്‍ക്ക് വിമാനകമ്പനികളുടെ വക ഇരുട്ടടി. ഉത്സവ സീസണില്‍ നാട്ടിലെത്തുന്നവരെ പരമാവധി ചൂഷണം ചെയ്യാന്‍ ലക്ഷ്യമിട്ട് ടിക്കറ്റ് നിരക്കില്‍ നാലിരട്ടിയോളമാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. ഇപ്പോള്‍ ഓണ്‍ലൈനില്‍ ഗള്‍ഫിലേക്ക് ടിക്കറ്റ് കിട്ടാന്‍ 30,000 മുതല്‍ 60,000 രൂപവരെയാണ് നിരക്ക്. സാധാരണനിലയില്‍ ഗള്‍ഫ് മേഖലയിലേക്കുള്ള ടിക്കറ്റ് നിരക്ക് 8000 മുതല്‍ 10,000 രൂപ വരെയാണ്.

തിരുവനന്തപുരത്തു നിന്ന് ദുബായിലേക്ക് എയര്‍ ഇന്ത്യ ഇപ്പോള്‍ 51,390 രൂപയും കുവൈത്തിലേക്ക് 60,303 രൂപയും ഒമാനിലേക്ക് 57,612 രൂപയും സൗദിയിലേക്ക് 42,810 രൂപയും സൗദിയിലേക്ക് 39,554 രൂപയുമാണ് ഈടാക്കുന്നത്. മറ്റു കമ്പനികള്‍ ഇതില്‍ കൂടുതല്‍ തുകയും ഈടാക്കുന്നു. സീസണ്‍ കഴിയും വരെ നിരക്ക് വര്‍ധന നിലനില്‍ക്കുമെന്നാണ് സൂചന.

അവധിക്ക് നാട്ടിലെത്തിയ മലയാളി കുടുംബങ്ങള്‍ക്ക് തിരികെ പാകണമെങ്കിലും ലക്ഷങ്ങള്‍ മുടക്കണമെന്നതാണ് നിലവിലെ സ്ഥിതി. പണം കൂടുതല്‍ നല്‍കിയാല്‍ പോലും ടിക്കറ്റ് ലഭ്യമല്ലാത്ത സ്ഥിതിയുമുണ്ട്. അതേസമയം, സമീപ സംസ്ഥാനങ്ങളില്‍ നിന്ന് ഗള്‍ഫ് മേഖലയിലേക്കുളള ടിക്കറ്റ് നിരക്കില്‍ വര്‍ധനയില്ല. അവിടെ നിന്ന് കേരളത്തെ അപേക്ഷിച്ച് പകുതി നിരക്കില്‍ ടിക്കറ്റ് ലഭിക്കുമെന്ന സ്ഥിതിവിശേഷമാണ്.

ഏറെ മലയാളികളുള്ള ദുബായ്, അബുദാബി, കുവൈറ്റ്, ഷാര്‍ജ, മസ്‌കറ്റ്, ദോഹ എന്നിവിടങ്ങളിലേക്ക് ഭൂരിഭാഗം ഫ്‌ളൈറ്റുകളിലും സീറ്റില്ലെന്നാണ് ട്രാവല്‍ ഏജന്‍സികള്‍ പറയുന്നത്. പറയുന്ന തുക കൊടുത്താല്‍ ടിക്കറ്റ് കിട്ടും. ഇത് അര ലക്ഷം രൂപ വരെ ആകും. സെപ്റ്റംബര്‍ 15 വരെ ഇതാണ് സ്ഥിതി.

Share this news

Leave a Reply

%d bloggers like this: