അമേരിക്കയില്‍ തത്സമയ റിപ്പോര്‍ട്ടിംഗിനിടെ മാധ്യമ പ്രവര്‍ത്തകര്‍ വെടിയേറ്റു മരിച്ചു; കൊലയാളി ആത്മഹത്യ ചെയ്തു

വെര്‍ജീനിയ : അമേരിക്കയിലെ വെര്‍ജീനിയയില്‍ തത്സമയ റിപ്പോര്‍ട്ടിംഗ് ചെയ്യുതിനിടയില്‍ വെടിയേറ്റ് രണ്ട് മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. WDBJ സെവന്‍ ചാനലിലെ റിപ്പോര്‍ട്ടറും ക്യാമറാമാനുമാണ് ദാരുണമായി കൊല്ലപ്പെട്ടത്. ഇതേ ചാനലില്‍ മുന്‍പ് ജോലിചെയ്തിരുന്ന Vester Lee Flanagan ആണ് ഇവരെ വെടിവെച്ചു കൊന്നത്. ഇരുവരേയും കൊലപ്പെടുത്തിയ ശേഷം ഇയാളും ആത്മഹത്യ ചെയ്തു. മോശമായ പെരുമാറ്റത്തെ തുടര്‍ന്നും മറ്റും ഇയാളെ ചാനലില്‍ നിന്ന് നേരത്തേ പുറത്താക്കിയിരുന്നു. ചാനല്‍ അവതാരക അലിസ പാര്‍ക്കര്‍ (24), ക്യാമറാമാനായ ആദം വാര്‍ഡ്് (27) എിവരാണ് കൊല്ലപ്പെട്ടത്. ബ്രിഡ്ജ് വാട്ടര്‍ പ്ലാസയില്‍വെച്ചായിരുന്നു സംഭവം. പ്രഭാത പരിപാടിയുടെ ഭാഗമായി ഒരു അഥിതിയെ ഇന്റര്‍വ്യൂ ചെയ്യവെയാണ് വെടിവെയ്പ്പുണ്ടായത്. ഇവര്‍ക്കു നേരെ എട്ടു തവണ വെടിയുതിര്‍ത്തു. വെടിവെയ്പ്പില്‍ ഗുരുതരമായി പരിക്കേറ്റ അലിസ പാര്‍ക്കറും ആദം വാര്‍ഡും തല്‍ക്ഷണം തന്നെ മരിച്ചു വീഴുകയായിരുന്നു. അഭിമുഖത്തില്‍ പങ്കെടുത്തിരു അതിഥി അത്ഭുതകരമായി രക്ഷപ്പെട്ടു. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലൈവ് റിപ്പോര്‍ട്ടിംഗിനിടയില്‍ നടന്ന അനിഷ്ട സംഭവം സ്‌ക്രീനില്‍ കണ്ട് ചാനല്‍ അവതാരിക ആത്മധൈര്യം കൈവിടാതെ ആ വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്തു. സഹപ്രവര്‍ത്തകരുടെ മരണ വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്തതിനു ശേഷവും WDBJ സെവന്‍ ചാനല്‍ സംപ്രേക്ഷണം തുടരുന്നുണ്ട്്.

Share this news

Leave a Reply

%d bloggers like this: