കരം അടച്ചില്ലെങ്കില്‍ ചോര്‍ച്ച മാറ്റില്ല…ഐറിഷ് വാട്ടറിനെതിരെ ആരോപണം

ഡബ്ലിന്‍: ഐറിഷ് വാട്ടര്‍ ജലക്കരം നല്‍കാത്തവരെ ചോര്‍ച്ച മാറ്റാന്‍ സഹായം നല്‍കില്ലെന്ന് പറഞ്ഞ് കരമടക്കാന്‍ നിര്‍ബന്ധിക്കുന്നതായി ആരോപണം. ആരോപണം ഐറിഷ് വാട്ടര്‍ നിഷേധിക്കുകയും ചെയ്തു. കോര്‍ക്ക് കൗണ്ടി കൗണ്‍സിലര്‍ ആണ് ഐറിഷ് വാട്ടര്‍ ഉപഭോക്താക്കളെ വിളിച്ച് ചോര്‍ച്ച ഉണ്ടെന്ന് അറിയിക്കുകയും കരം നല്‍കിയില്ലെങ്കില്‍ ചോര്‍ച്ച മാറ്റില്ലെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതായി ആരോപിച്ചത്.

ഐറിഷ് വാട്ടര്‍ ഫോണ്‍ ചെയ്ത് ചോര്‍ച്ചയുണ്ടെന്ന് പറയുന്നത് വ്യാജമായിട്ടാണെന്നും ഇവര്‍ വീടുകള്‍ സന്ദര്‍ശിക്കുകയോ കണക്ഷന്‍ പരിശോധിക്കുകയോ ചെയ്തിട്ടില്ലെന്നും സ്വതന്ത്ര കൗണ്‍സിലറായ Kieran McCarthy പറയുന്നു. ജലക്കരം അടക്കുന്നത് വേണ്ടി നുണപറഞ്ഞ് ഫോണ്‍ ചെയ്യുകയാണ് ചെയ്യുന്നതെന്നും ഇത് നിയമവിരുദ്ധമാണെന്നും  McCarthy വ്യക്തമാക്കുന്നു. ഇത്തരമൊരു സംവിധാനം തന്നെ വേണ്ടെന്ന് വെയ്ക്കണമെന്നും ആവശ്യപ്പെടുന്നുണ്ട് കൗണ്‍സിലര്‍.

ആരോപണം ഐറിഷ് വാട്ടര്‍ നിഷേധിച്ചിട്ടുണ്ട്. അതേ സമയം വാട്ടര്‍ മീറ്റര്‍ നോക്കി ചോര്‍ച്ച ഉണ്ടോ എന്ന് മനസിലാക്കാമെന്നും എന്നാല്‍ കരമടക്കുന്നതും ചോര്‍ച്ചമാറ്റുന്നതും തമ്മില്‍ ബന്ധപ്പിച്ച് നടപടിയെടുക്കുന്നില്ലെന്നും വ്യക്തമാക്കുകയും ചെയ്യുന്നു. ചോര്‍ച്ചമാറ്റുന്നത് പക്ഷേ ഐറിഷ് വാട്ടറില്‍ രജിസ്റ്റര്‍ ചെയ്ത ഉപഭോക്താക്കള്‍ക്ക് മാത്രമായിരിക്കും. വാട്ടര്‍ മീറ്റര്‍ ഘടിപ്പിച്ചവരുടെ വീടുകളിലേക്ക് ഐറിഷ് വാട്ടര്‍ ഫോണ്‍ ചെയ്യുന്നുണ്ട്.മീറ്ററില്‍ ഉയര്‍ന്ന ജല ഉപഭോഗം കാണിക്കുന്നവരെയാണ് വിളിക്കുന്നത്. ഇത് ചോര്‍ച്ച മൂലമാകാമെന്ന നിഗമനത്തിലാണ് ചെയ്ത്കൊണ്ടിരിക്കുന്നത്. ഫോണ്‍ ചെയ്യുമ്പോള്‍ ചോര്‍ച്ച സൗജന്യമായി മാറ്റാമെന്ന് വ്യക്തമാക്കുന്നുണ്ടെന്നും സ്ഥാപനം അവകാശപ്പെടുന്നുണ്ട്. എന്നാല്‍ വീടിന് പുറത്തുള്ള വാട്ടര്‍ കണക്ഷനിലെ ചോര്‍ച്ച മാത്രമേ സൗജന്യമായി മാറ്റൂ.

ഇത് കൂടാതെ കരം അടക്കാത്തവരെ ഐറിഷ് വാട്ടര്‍ ഫോണ്‍ ചെയ്യുന്നുമുണ്ട്.

Share this news

Leave a Reply

%d bloggers like this: