ഇന്ത്യ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നുവെന്ന് പാക്കിസ്താന്‍…ഇന്ത്യന്‍ ഹൈക്കമ്മീഷണറെ വിളിച്ച് വരുത്തി പ്രതിഷേധം അറിയിച്ചു

ഇസ്‌ലാമാബാദ്: പാക് സൈന്യം നടത്തിയ വെടിവെപ്പില്‍ ജമ്മു കശ്മീരില്‍ ഒരു സ്ത്രീ ഉള്‍പ്പെട്ട മൂന്ന് ഇന്ത്യന്‍ ഗ്രാമീണര്‍ കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ടി.സി.എ രാഘവനെ പാകിസ്താന്‍ വിദേശകാര്യ മന്ത്രാലയ ഓഫീസിലേക്ക് അധികൃതര്‍ വിളിച്ചുവരുത്തി. നിയന്ത്രണ രേഖയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം നടത്തുന്നത് ഇന്ത്യയാണെന്ന് ആരോപിച്ച പാക് വിദേശകാര്യ സെക്രട്ടറി ഐസാസ് അഹമ്മദ് അദ്ദേഹത്തെ ശക്തമായ പ്രതിഷേധം അറിയിച്ചു.

പാകിസ്താനിലെ ഡോണ്‍ ദിനപത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. 1965 ല്‍ പാകിസ്താനെതിരായ യുദ്ധം ഇന്ത്യ ജയിച്ചതിന്റെ 50 വാര്‍ഷികാചരണത്തിന് തൊട്ടുമുമ്പായിരുന്നു പാകിസ്താന്റെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം. സ്വാതന്ത്ര്യ ദിനാഘോഷത്തിന് തൊട്ടുമുമ്പും പാക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം നടത്തിയിരുന്നു. ഇതേത്തുടര്‍ന്ന് ഇന്ത്യയിലെ പാകിസ്താന്‍ ഹൈക്കമ്മീഷണര്‍ അബ്ദുള്‍ ബാസിത്തിനെ വിളിച്ചുവരുത്തി ഇന്ത്യ പ്രതിഷേധം അറിയിച്ചിരുന്നു.

Share this news

Leave a Reply

%d bloggers like this: