ഇന്ത്യന്‍ ഹോക്കി വനിതാ ടീമിന് ഒളിമ്പിക്‌സ് യോഗ്യത

 
ന്യൂഡല്‍ഹി: നീണ്ട 36 വര്‍ഷത്തെ കാത്തിരിപ്പിന് ഒടുവല്‍ ഇന്ത്യന്‍ വനിതാ ഹോക്കി ടീമിന് ഒളിമ്പിക്‌സ് യോഗ്യത. 2016ല്‍ ബ്രസീല്‍ തലസ്ഥാനമായ റിയോ ഡെ ജെനീറോയില്‍ നടക്കുന്ന ഒളിമ്പിക്‌സില്‍ പങ്കെടുക്കാനാണ് ഇന്ത്യന്‍ വനിതകള്‍ യോഗ്യത നേടിയത്. യൂറോ ഹോക്കി ചാംപ്യന്‍ഷിപ്പില്‍ സ്‌പെയ്‌നെ തോല്‍പിച്ചതോടെയാണ് ഇന്ത്യ ഒളിംപിക് ബര്‍ത്ത് ഉറപ്പാക്കിയത്.

രണ്ടാം തവണയാണ് ഇന്ത്യന്‍ വനിതകള്‍ ഒളിംപിക്‌സിനു യോഗ്യത നേടുന്നത്. 1980ലാണ് ഇതിനുമുന്‍പ് ഇന്ത്യ ഒളിംപിക്‌സില്‍ കളിച്ചത്. അന്നു നാലാം സ്ഥാനത്തെത്തി. റിയോയിലേക്കു യോഗ്യത നേടിയ പത്താമത്തെ ടീമാണ് ഇന്ത്യ. ദക്ഷിണ കൊറിയ, അര്‍ജന്റീന, ബ്രിട്ടണ്‍, ചൈന, ജര്‍മനി, ഹോളണ്ട്, ആസ്‌ട്രേലിയ, ന്യൂസിലന്‍ഡ്, യു.എസ്.എ എന്നിവരാണ് ഇന്ത്യക്കുമുമ്പ് യോഗ്യത നേടിയവര്‍.

Share this news

Leave a Reply

%d bloggers like this: