വാട്ടര്‍ ചാര്‍ജിനെതിരായ പ്രതിഷേധ റാലിയില്‍ പതിനായിരങ്ങള്‍ അണിനിരക്കും,നഗരത്തില്‍ ഗതാഗതനിയന്ത്രണം

ഡബ്ലിന്‍: വാട്ടര്‍ ചാര്‍ജ് വര്‍ധനവിനെതിരെ ഡബ്ലിനില്‍ ഇന്ന് നടക്കുന്ന പ്രതിഷേധറാലിയില്‍ പതിനായിരങ്ങള്‍ അണിനിരക്കും. റൈറ്റ്2വാട്ടറും, കമ്മ്യൂണിറ്റി ഓര്‍ഗനൈസേഷന്‍ , യൂണിയനുകള്‍ ഇടതുപക്ഷ രാഷ്ട്രീയ പാര്‍ട്ടികള്‍ എന്നിവരുള്‍പ്പെടുന്ന അമ്പര്‍ല്ല ഗ്രൂപ്പും സംയുക്തമായി വാട്ടര്‍ ചാര്‍ജിനെതിരെ നടത്തുന്ന അഞ്ചാമത് ദേശീയ റാലിയാണ് ഇന്ന് ഉച്ചകഴിഞ്ഞ് നടക്കുന്നത്. ഹൂസ്റ്റണില്‍ നിന്നും കോണോളി സ്‌റ്റേഷനില്‍ നിന്നും 2 മണിക്കാണ് റാലി ആരംഭിക്കുന്നത്. സ്‌പെയറില്‍ വച്ച് പ്രാസംഗികര്‍ ജനങ്ങളെ അഭിസംബോധന ചെയ്യും.

പ്രതിഷേധറാലി നടക്കുന്നതിനാല്‍ നഗരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണമേര്‍പ്പെടുത്തും. ഹൂസ്റ്റണും കോണോല്‍സ്‌റ്റേഷനുമിടയിലുള്ള north quays അടയ്ക്കാന്‍ സാധ്യതയുണ്ട്. ഒകോണോല്‍ സ്ട്രീറ്റിലും ഗതാഗത നിയന്ത്രണങ്ങളുണ്ടാകും. ഡബ്ലിനിലെ ലോക്കല്‍ ആന്റി ചാര്‍ജ് ഗ്രൂപ്പുകളും പല സ്ഥലങ്ങളില്‍ ചെറിയ ചെറിയ റാലികളുമായി പ്രധാന റാലിയിലേക്ക് വന്നുചേരും. പതിനായിരക്കണക്കിന് പേര്‍ റാലിയില്‍ പങ്കെടുക്കുമെന്നാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്. ഫാമിലി ഫ്രെണ്ട്‌ലി ഇവന്റായാണ് സമരം നടത്തുന്നതെന്നും സംഘാടകര്‍ വ്യക്തമാക്കി.

Share this news

Leave a Reply

%d bloggers like this: