ഐ.എസ്സിന്റെ മുഖ്യ ഹാക്കര്‍ യു.എസ്.വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു

ഭീകരസംഘടനയായ ഇസ്ലാമിക്‌സ്‌റ്റേറ്റിന്റെ മുഖ്യ കമ്പ്യൂട്ടര്‍ വിദഗ്ധനും ഹാക്കറുമായ ജുനൈദ് ഹുസൈന്‍ (21) യുഎസ് വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു. സിറിയയില്‍ യുഎസ് നടത്തുന്ന ആക്രമണങ്ങള്‍ക്കിടെ റക്ക്വയിലാണ് സംഭവം.

ബ്രിട്ടീഷ് വംശജനായ ജുനൈദ് ഹുസൈനെ ‘സൈബര്‍ ഖലീഫ’യെന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. ഇയാള്‍ നിരവധി വെബ്‌സൈറ്റുകള്‍ ഐ.എസ്സിന് വേണ്ടി ഹാക്ക് ചെയ്യുന്നതിന് നേതൃത്വംകൊടുത്തയാളാണ്. കൂടാതെ യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് ഐ.എസ് ഭീകരെ നിയോഗിച്ചിരുന്നവരില്‍ പ്രധാനിയുമാണ്. യുഎസിന്റെ സെന്‍ട്രല്‍ കമാന്‍ഡിന്റെ യുട്യൂബ്, ട്വിറ്റര്‍ അക്കൗണ്ടുകള്‍ ഉള്‍പ്പടെയുള്ള നിരവധി സൈറ്റുകള്‍ ഇയാള്‍ ഹാക്ക് ചെയ്തിട്ടുണ്ട്.ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയറുടെ ഒരു ഉദ്യോഗസ്ഥന്റെ ഇമെയില്‍ ഹാക്ക് ചെയ്തതിന് ജയില്‍വാസം അനുഭവിച്ചിരുന്ന ജുനൈദ് മോചിതനായ ശേഷം ബ്രിട്ടന്‍ വിടുകയായിരുന്നു.

ജുനൈദ് ഹുസൈന്റെ മരണം പെന്റഗണ്‍ സ്ഥിരീകരിച്ചു. ബ്രിട്ടനിലെ ബെര്‍മിങാം സ്വദേശിയായ ജുനൈദ് 2013ലാണ് ഐഎസില്‍ ചേരാന്‍ സിറിയയിലേക്ക് പോയത്.

Share this news

Leave a Reply

%d bloggers like this: