Lloyds ഫാര്‍മസിയില്‍ ക്രമക്കേടുകള്‍: എച്ച്എസ്ഇ അന്വേഷണമാരംഭിച്ചു

 

ഡബ്ലിന്‍: അയര്‍ലന്‍ഡിലെ ഏറ്റവും വലിയ ഫാര്‍മസി ഗ്രൂപ്പായ Lloyds ഫാര്‍മസിയില്‍ പ്രിസ്‌ക്രിപ്ഷന്‍ പെയ്‌മെന്റുകളില്‍ ക്രമക്കേടുകള്‍ നടക്കുന്നുവെന്ന പരാതിയില്‍ എച്ച്എസ്ഇ അന്വേഷണം ആരംഭിച്ചു. 93 ബ്രാഞ്ചുകളുമായി പ്രവര്‍ത്തിക്കുന്ന ലോയ്ഡ് ഫാര്‍മസിയിലാണ് എച്ച്എസ്ഇ നിയോഗിച്ചിരിക്കുന്ന സംഘം പരിശോധന നടത്തുന്നത്. മെഡിക്കല്‍ കാര്‍ഡ് ഹോള്‍ഡര്‍മാര്‍ നല്‍കിയ സിംഗിള്‍ പ്രിസ്‌ക്രിപ്ഷന്‍ ഓര്‍ഡറിന്റെ അടിസ്ഥാനത്തില്‍ വ്യാജമായ രീതിയില്‍ കൂടുതല്‍ പണം തട്ടിയെടുത്തു എന്ന പരാതിയിലാണ് ഇപ്പോള്‍ എച്ച്എസ്ഇ അന്വേഷണം ആരംഭിച്ചിരിക്കുന്നത്. സ്വതന്ത്ര ഫാര്‍മസ്യൂട്ടിക്കല്‍ ഗ്രൂപ്പായ Lloyds ന്റെ വാര്‍ഷിക വരുമാനം 66 ശതമാനം വര്‍ധിച്ചിരുന്നു. കമ്പനിയ്ക്കുള്ളിലെ ഫ്രീ സോഫ്റ്റ്‌വെയര്‍ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് വരുമാനത്തിന്റെ തോത് കണ്ടെത്തിയത്. ഇതേ തുടര്‍ന്നു ക്രമക്കേടുകള്‍ ഉണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് ഇപ്പോള്‍ അധികൃതര്‍ വിശദമായ പരിശോധനയ്ക്കു നിര്‍ദേശം നല്‍കിയിരിക്കുന്നത്.

ഇതേ തുടര്‍ന്ന് എച്ച്എസ്ഇ Lloyds മാനേജിങ് ഡയറക്ടര്‍ ഗ്രോട്ടി ബ്രാഡിയ്ക്കു കഴിഞ്ഞ ദിവസം നോട്ടീസ് അയച്ചിരുന്നു. ഇതിനെ കമ്പനിയുടെ അഭിഭാഷകര്‍ വിമര്‍ശിച്ചിരുന്നു. കമ്പനിയിലുണ്ടായ തട്ടിപ്പുകളെപ്പറ്റി നടത്തുന്ന അന്വേഷണം സംബന്ധിച്ച വിശദാശങ്ങള്‍ കഴിഞ്ഞദിവസം എച്ച്എസ്ഇ പുറത്തു വിട്ടിരുന്നു. ഇതേ തുടര്‍ന്നാണ് കമ്പനിയുടെ അഭിഭാഷകര്‍ എച്ച്എസ്ഇയ്‌ക്കെതിരെ പരാതിയുമായി രംഗത്ത് എത്തിയിരിക്കുന്നത്.

Share this news

Leave a Reply

%d bloggers like this: