കര്‍ഷകരെ പിണക്കാതെ മോദി, ഭൂമി ഏറ്റെടുക്കല്‍ ഓര്‍ഡിനന്‍സ് ഇല്ല; മുന്നില്‍ ബിഹാര്‍ തെരഞ്ഞെടുപ്പ്

ന്യൂഡല്‍ഹി: ഭൂമി ഏറ്റെടുക്കല്‍ ഓര്‍ഡിനന്‍സ് വീണ്ടും പുറപ്പെടുവിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിവാദ ഭേദഗതികള്‍ ഒഴിവാക്കി 13 പുതിയ നിയമങ്ങള്‍ കൂട്ടിച്ചേര്‍ക്കും. ഭൂമി ഏറ്റെടുക്കാന്‍ ഉടമകളുടെ സമ്മതം വേണ്ട, സാമൂഹികാഘാത പഠനം നടത്തേണ്ട തുടങ്ങിയ ഭേദഗതികളാണ് ഒഴിവാക്കുന്നത്. കര്‍ഷകരുമായി ധാരണയിലെത്തിയ ശേഷമെ ഓര്‍ഡിനന്‍സുമായി മുന്നോട്ടുപോകു. റേഡിയോ സംവാദപരിപാടിയായ മന്‍ കീ ബാത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്.

ഭൂമിയേറ്റെടുക്കല്‍ നിയമം കര്‍ഷകര്‍ക്ക് ഗുണകരമായ നിലയില്‍ ഭേദഗതി ചെയ്യും. കര്‍ഷകരുടെ തെറ്റിദ്ധാരണ ഇതിലൂടെ മാറ്റിയെടുക്കാനാകുമെന്നാണ് മോദി കപതുന്നത്. ഭൂമിയേറ്റെടുക്കല്‍ ബില്ലിനെ സംബന്ധിച്ച് വിവാദങ്ങള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ കര്‍ഷകരെ അനുനനയിപ്പിക്കാനാണ് മോദിയുടെ നീക്കം. കര്‍ഷകര്‍ക്ക് ഗുണകരമായ എല്ലാ നിര്‍ദേശങ്ങളും സര്‍ക്കാര്‍ അനുഭാവപൂര്‍വം പരിഗണിക്കുമെന്നും മോദി പറഞ്ഞു. ബിഹാറിലെ നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ് കേന്ദ്ര സര്‍ക്കാര്‍ ഭൂമിയേറ്റെടുക്കല്‍ ഓര്‍ഡിനന്‍സില്‍ നിന്ന് തല്‍ക്കാലത്തേക്ക് പിന്‍വാങ്ങുന്നതെന്നാണു സൂചന. കര്‍ഷകരുടെ എതിര്‍പ്പ് ബിഹാറില്‍ പ്രത്യാഘാതമുണ്ടാക്കുമെന്ന് സര്‍ക്കാരും ബിജെപിയും ഭയക്കുന്നു.

2013 ല്‍ യുപിഎ സര്‍ക്കാര്‍ കൊണ്ടുവന്ന നിയമമാണ് ഇനി പ്രാബല്യത്തിലുണ്ടാകുക.

Share this news

Leave a Reply

%d bloggers like this: