നടി മുക്ത വിവാഹിതയായി

കൊച്ചി: നടി മുക്ത വിവാഹിതയായി. ഗായികയും നടിയുമായ റിമി ടോമിയുടെ സഹോദരന്‍ റിങ്കു ടോമിയാണ് യുവ നടിയുടെ കഴുത്തില്‍ താലി ചാര്‍ത്തിയത്. ഇടപ്പള്ളി സെന്റ് ജോര്‍ജ് പള്ളിയില്‍ വച്ചായിരുന്നു വിവാഹം. ചട്ടയും മുണ്ടും ആയിരുന്നു മുക്തയുടെ വിവാഹവേഷം.

നീണ്ട നാളത്തെ പ്രണയത്തിനാണ് ഇതോടെ സാക്ഷാത്കാരമായത്. വിവാഹ നിശ്ചയം 23ന് കൊച്ചിയില്‍ നടന്നിരുന്നു. ലാല്‍ ജോസിന്റെ ‘അച്ഛനുറങ്ങാത്ത വീട്’ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തിയ മുക്ത തമിഴ് സിനിമയിലും സജീവമാണ്. ആര്യ നായകനായെത്തുന്ന വി.എസ്.ഒ.പിയാണ് മുക്തയുടെ പുതിയ ചിത്രം.

Share this news

Leave a Reply

%d bloggers like this: