പുരോഗമന സാഹിത്യകാരന്‍ കല്‍ബുര്‍ഗിയെ അക്രമികള്‍ വെടിവെച്ചു കൊന്നു

ധാര്‍വാഡ് : കര്‍ണ്ണാടകയിലെ പ്രശ്‌സ്തനായ എഴുത്തുകാരനും, പുരോഗമന സാഹിത്യകാരനും യുക്തിവാദിയുമായ എം.എം കല്‍ബുര്‍ഗിയെ അക്രമി സംഘം സ്വവസതിയില്‍ വെച്ച് വെടിവെച്ചു കൊന്നു. തന്റെ പുരോഗമന ചിന്തകളിലൂടെ വന്‍ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയ കല്‍ബുര്‍ഗി കന്നട സര്‍വകലാശാല മുന്‍ വൈസ്ചാന്‍സലര്‍ കൂടിയായിരുന്നു. ഇന്നലെ രാവിലെ ധര്‍വാഡ് കല്യാണ്‍ നഗറിലെ വസതിയില്‍ പ്രഭാത ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് ബൈക്കിലെത്തിയ രണ്ട് അക്രമികള്‍ ഇദ്ദേഹത്തിനു നേരെ വെടിയുതിര്‍ത്തത്. ഇദ്ദേഹത്തെ സമീപത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന സമയത്ത് വാതിലില്‍ മുട്ടു കേട്ട് കല്‍ബുര്‍ഗിന്റെ ബാര്യ വാതില്‍ തുറന്നപ്പോള്‍ അക്രമികളില്‍ ഒരാള്‍ കല്‍ബുര്‍ഗിന്റെ നെറ്റിയിലേക്കും നെഞ്ചിലേക്കും നിറയൊഴിക്കുകയായിരുന്നു. ഇദ്ദേഹത്തിന്റെ സംസ്‌കാരം ഇന്നു രാവിലെ 11 മണിക്ക് ധര്‍വാഡില്‍ നടത്തപ്പെടുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. അക്രമികള്‍ ആരാണെന്ന് പോലീസിന് വിവരം ലഭിച്ചിട്ടില്ലെങ്കിലും കല്‍ബുര്‍ഗിന്റെ ആശയങ്ങളെ എതിര്‍ക്കുന്നവരാണ് കൊലയ്ക്ക് പിന്നിലെന്നാണ് പോലീസ് അനുമാനിക്കുന്നത്. ഇദ്ദേഹത്തെ എതിര്‍ക്കുന്നവരിപല്‍ നിന്നും അന്വേഷണം തുടങ്ങാനാണ് പോലീസ് തീരുമാനിച്ചിരിക്കുന്നത്.

കല്‍ബുര്‍ഗിയുടെ നിലപാടുകള്‍ ചില മതസംഘടനകളില്‍ നിന്നും ഭീഷണി ഉയരാന്‍ കാരണമായിട്ടുണ്ട്. കൊലപാതകത്തെ തുടര്‍ന്ന് ഇദ്ദേഹത്തിന്റെ വീടിന് പോലീസ് കനത്ത കാവല്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. മന്ത്രവാദം, വിഗ്രഹാരാധന, അന്ധവിശ്വാസം തുടങ്ങിയവയ്‌ക്കെതിരെ ശക്തമായ നിലപാടുകളുമായി രംഗത്തു വന്നയാളാണ് ഈ കന്നഡ സാഹിത്യകാരന്‍. ഇദ്ദേഹത്തിന്റെ വിവാദപരമായ പരാമര്‍ശങ്ങള്‍മൂലം ശ്രീരാമ സേന, വിശ്വഹിന്ദു പരിഷത്ത് തുടങ്ങി ചില സംഘടനകള്‍ കല്‍ബുര്‍ഗിയുടെ വസതിയില്‍ പ്രതിഷേധങ്ങല്‍ കഴിഞ്ഞ വര്‍ഷം നടത്തിയിരുന്നു.

Share this news

Leave a Reply

%d bloggers like this: