സ്പീച്ച് ആന്‍റ് ഹിയറിങ് തെറാപി ആവശ്യാണോ എന്ന് പരിശോധിക്കുന്നതിന് കാത്തിരിക്കുന്ന കുട്ടികള്‍ 13000ലെറെ

ഡബ്ലിന്‍ : സ്പീച്ച് ആന്‍റ് ഹിയറിങ് തെറാപി ആവശ്യാണോ എന്ന് പരിശോധിക്കുന്നതിന് കാത്തിരിക്കുന്ന കുട്ടികള്‍ 13000ലേറെയന്ന് എച്ച്എസ്ഇയുടെ വെളിപ്പെടുത്തല്‍. ഒരു വര്‍ഷത്തിലേറെയായിട്ടും പരിശോധനയ്ക്കായി കാത്തിരിക്കുന്നവര്‍ 513 പേരാണ്. ഒരു വര്‍ഷംവരെയായി കാത്തിരിക്കുന്നവര്‍ 13,032 കുട്ടികളും വരും. ജൂണ്‍വരെയുള്ള കണക്കില്‍ 1117 കുട്ടികള്‍ എട്ട്മാസം മുതല്‍ ഒരുവര്‍ഷം വരെയും 366 കുട്ടികള്‍ 12മാസം മുതല്‍ 18മാസം വരെയും 147 കുട്ടികള്‍ 18 മാസത്തിലും കൂടുതലായും പരിശോധനയ്ക്ക് കാത്തിരിക്കുകയാണ്. എച്ച്എസ്ഇയുടെ സ്പീച്ച്&ലാംഗ്വേജ് തെറാപ്പിക്ക് ഹാജരാകുന്ന എല്ലാ വരും അതിന് മുമ്പ് തെറാപി ആവശ്യമാണോ എന്ന പരിശോധനക്ക് വിധേയമാകണം.

2002ന് ശേഷം ജനിച്ച കുട്ടുകള്‍ക്ക് ഡിസ്എബിലിറ്റി ആക്ട് പ്രകാരം സ്പീച്ച്&ലാംഗ്വേജ് തെറാപി ആവശ്യമുണ്ടോ എന്ന് പരിശോധന നടത്താന്‍ അവകാശമുണ്ട്. ഇത് തന്നെ ആറ് മാസത്തിനുള്ളില്‍ നടത്തി നല്‍കണം. കുട്ടികളില്‍ പ്രശ്നം എത്രയും നേരത്തെ തിരിച്ചറിഞ്ഞ്ചികിത്സ ആരംഭിക്കുന്നതാണ് ഏറ്റവും ഗുണകരമെന്നിരിക്കെയാണ് ഒരു വര്‍ഷത്തിലേറെയായി പരിശോധന വൈകുന്നത്. സര്‍ക്കാര്‍ പ്രതിസന്ധി പരിഹരിക്കുന്നതില്‍പരാജയപ്പെടുകയാണെന്ന് ഫിയന്ന ഫോയ്ല്‍ വക്താവ് ബില്ലി കെല്ലര്‍ കുറ്റപ്പെടുത്തി. കുട്ടികള്‍ക്ക് വളര്‍ച്ചയുടെ ആദ്യഘട്ടത്തിലേ ചികിത്സയെന്നത് പ്രധാനമാണ് സ്പീച്ച് ആന്‍റ് ഹിയറിങ് തെറാപ്പിയില്‍, നിലവില്‍ പ്രശ്നം പരിഹരിക്കാനാകാത്തത് അപമാനകരമാണ്.സര്‍ക്കാരിന‍്റെ കൂട്ടുത്തരവാദിത്തമാണ് പ്രശ്നപരിഹാരമെന്നും  ഇവര്‍ അഭിപ്രായപ്പെട്ടു.

മേഖലയിലെ പ്രതിസന്ധിക്ക് ധനകാര്യ വിഭാഗം കൂടുതല്‍ ചെലവഴിക്കാനും ആവശ്യമായ സ്രോതസുകള്‍ എത്തിക്കാനും തയ്യാറാകണം. അതേ സമയം കാത്തിരിപ്പ് നീളുന്നത് കുട്ടികളുടെ പ്രശ്നത്തിന്‍റെ ഗൗരവത്തിനെ അടിസ്ഥാനമാക്കിയാണെന്ന് എച്ച്എസ്ഇ പറയുന്നു.  8,326  കുട്ടികള്‍ എച്ച്എസ്ഇയുടെകണക്ക് കൂടാതെ 2 വര്‍ഷത്തോളമായി ചികിത്സ ആവശ്യമാണോ എന്നറിയുന്നതിന് വേണ്ടി കാത്തിരിക്കുന്നുണ്ട്. എച്ച്എസ്ഇ കുട്ടികളിലെ പ്രശ്നിത്തിന‍്റെ ഗൗരവം അനുസരിച്ച് മികച്ച തെറാപിയാണ് നല്‍കുന്നതെന്നാണ് അധികൃതരുടെ വാദം. രക്ഷിതാക്കള്‍ക്ക് പരിശീലനം അടക്കം മേഖലയില്‍ വിവിദ പരിപാടികള്‍ ആരംഭിച്ചിട്ടുണ്ട്.  €6 മില്യണ്‍ കൂടുതലായി ചെലവഴിക്കാന്‍ ഇക്കുറി കഴി‍ഞ്ഞത് 120 പുതിയ ജീവനക്കാരെ കൂടി നിയമിക്കാന്‍ സഹായിക്കുമെന്നും കൂട്ടിചേര്‍ക്കുന്നു.

Share this news

Leave a Reply

%d bloggers like this: