എച്ച്എസ്ഇയ്ക്ക് 1.9 ബില്യണ്‍ യൂറോയും 5000 ജീവനക്കാരെയും വേണം…സര്‍ക്കാര്‍ നല്‍കുമോ

‍ഡബ്ലിന്‍: ആരോഗ്യമേഖലിയിലെ പ്രതിസന്ധികള്‍ക്ക് എച്ച്എസ്ഇയ്ക്ക് ആവശ്യം 1.9 ബില്യണ്‍ യൂറോയും 5000 ജീവനക്കാരും. സര്‍ക്കാരിനെ ഇക്കാര്യം അറിയിച്ചിട്ടുണ്ട് എച്ച്എസ്ഇ. ഇതോടെ വീണ്ടും ആരോഗ്യമേഖലയിലെ ചെലവഴിക്കല്‍ സര്‍ക്കാരിന് മേല്‍ സമ്മര്‍ദമാകും. കാര്യങ്ങള്‍ വിശദീകരിച്ച് നല്‍കിയ ആവശ്യങ്ങളില്‍ ഇവ എച്ച്എസ്ഇ വ്യക്തമാക്കുന്നുണ്ട്. ഈ വര്‍ഷത്തെ അധിക ചെലവും അടുത്ത വര്‍ഷം വരാവുന്ന ചെലവും വിവിധ ആശുപത്രികളിലും മുതര്‍ന്നവര്‍ക്കുള്ള പരിചരണ കേന്ദ്രങ്ങളിലേക്കുമെല്ലാം ജീവനക്കാരെ ആവശ്യമാകുമെന്നും എച്ച്എസ്ഇ ചൂണ്ടികാണിക്കുന്നു.

എന്നാല്‍ ഇവ സര്‍ക്കാര്‍ അംഗീകരിക്കുമോ എന്നുറപ്പില്ല. വരും ബഡ്ജറ്റില്‍ പൂര്‍ണ തോതില്‍തുക അനുവദിച്ചേക്കില്ല അതേ സമയം ബഡ്ജറ്റില്‍ ഈ സമ്മര്‍ദം മൂലം കൂടുതല്‍ ചെലവഴിക്കല്‍ നടത്തിയേക്കാം. €500മില്യണ്‍‌ ആണ് ഈ വര്‍ഷം എച്ച്എസ്ഇയുടെ അധിക ചെലവ്. €125 മില്യണ്‍ ഇത് കൂടാതെ സര്‍ക്കാര്‍ നല്‍കുന്നുണ്ട്. ഇതേ നിലയിലാണ് അധിക ചെലവെങ്കില്‍ അടുത്ത വര്‍ഷം 650 മില്യണ്‍ ആവും എച്ച്എസ്ഇയ്ക്ക് കൂടുതലായി ചെലവ് വരിക. എന്നാല്‍ ജനസംഖ്യാ സമ്മര്‍ദം മൂലം 160 മില്യണ്‍ അധിക ചെലവും പ്രതീക്ഷിക്കാവുന്നതാണ്. പുതിയ സര്‍വീസ് ഒന്നും നല്‍കാതെ തന്നെ ചുരുക്കത്തില്‍ആകെ ചെലവ് 1.45 ബില്യണ് അടുത്ത് എത്തിയേക്കും. സേവനമേഖലയുടെ വികസനത്തിന് 420 മില്യണ്‍ കൂടുതല്‍ വേണമെന്ന് എച്ച്എസ്ഇ വ്യക്തമാക്കുന്നുണ്ട്.

ആരോഗ്യ വകുപ്പിന് നല്‍കിയ കണക്കുകളില്‍ എച്ച്എസ്ഇ ഡയറക്ടര്‍ ടോണി ഒബ്രീന്‍ ചെലവുകള്‍ പ്രതീക്ഷിക്കുന്നത് വ്യക്തമാക്കുന്നുണ്ട്. പ്രായമായവരുടെ ആരോഗ്യ സേവനങ്ങള്‍ക്ക് കൂടുതല്‍ തുകമാറ്റിവെയ്ക്കേണ്ടതുണ്ട്. ഹിക്വ നിര്‍ദേശിക്കുന്നത് പ്രകാരമുള്ള നിലവാരത്തില്‍ സേവനം എത്തിക്കുന്നതിനാണിത്. പത്ത് വര്‍ഷം മുമ്പുള്ളതിനേക്കാള്‍ ആരോഗ്യമേഖലയില്‍ 14ശതമാനം അധികം നിക്ഷേപമാണ് ആവശ്യമായി വരുന്നത്. പ്രായമായവരുടെ എണ്ണം കൂടുന്നത് മൂലം ഇവര്‍ക്കുള്ള സേവനങ്ങളുടെ ആവശ്യം വര്‍ധിച്ചത് നാല്‍പത് ശതമാനം വരെയാണ്. ആകെ ജനസംഖ്യ വര്‍ധിച്ചത് 11 ശതമാനവും ആണ്.

കൂടുതലായി 5000 ജീവനക്കാരെ ആവശ്യമാണ്. ഇവരെ പൂര്‍ണമായി റിക്രൂട്ട് ചെയ്താല്‍ തന്നെ ആകെ ജീവനക്കാരുടെ എണ്ണം 2007ല്‍ ഉണ്ടായിരുന്നതിലും താഴെ മാത്രമാണ്. പത്ത് വര്‍ഷം മുമ്പുണ്ടായിരുന്ന ജീവനക്കാരേക്കാള്‍ 2300 ജീവനക്കാര്‍ അപ്പോഴും എച്ച്എസ്ഇയില്‍ കുറവുമായിരിക്കും ഉണ്ടാവുക. ഡോക്ടര്‍മാര്‍, നഴ്സുമാര്‍, മഡ് വൈഫുകള്‍, തെരാപിസ്റ്റുകല്‍, വാര്‍ഡ് ക്ലെര്‍ക്ക്, ക്ലിനിക്കല്‍ ഓഡിറ്റര്‍മാര്‍, ആംബുലന്‍സ് ജീവനക്കാര്‍ , പേഷ്യന്‍റ് റെക്കോര്‍ഡ് സ്റ്റാഫ് തുടങ്ങി സകല മേഖലയിലും ജീവനക്കാരെ ആവശ്യമുണ്ട്. എല്ലാ തവണയും എച്ച്എസ്ഇ കൃത്യമായി ആവശ്യങ്ങള്‍ സര്‍ക്കാരിന് മുന്നില്‍ വെയ്ക്കാറുണ്ടെന്ന് ഒബ്രീന്‍ വ്യക്തമാക്കുന്നു.

Share this news

Leave a Reply

%d bloggers like this: