വാട്ടര്‍ ചാര്‍ജ് കെട്ടടങ്ങാത്ത പ്രതിഷേധം…തിര‍ഞ്ഞെടുപ്പില്‍ സര്‍ക്കാരിന് ആശങ്ക നല്‍കും

ഡബ്ലിന്‍: വാട്ടര്‍ ചാര്‍ജും ഐറിഷ് വാട്ടറും  മാറ്റില്ലെന്ന് പരിസ്ഥിത മന്ത്രി അലന്‍ കെല്ലി. കഴിഞ്ഞ ദിവസം നടന്ന ശക്തമായ പ്രകടനത്തിന്‍റെ പശ്ചാതലത്തിലാണ് മന്ത്രി സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങില്ലെന്ന് വ്യക്തമാക്കിയത്. 21-ാം നൂറ്റാണ്ടിന് അനുയോജ്യമായ വിധത്തില്‍ ദേശീയ സേവനം മെച്ചപ്പെടുത്തുന്നതിനും നിക്ഷേപം നല്‍കുന്നതിനും വേണ്ടിയാണ് ഐറിഷ് വാട്ടറും ജലക്കരവും കൊണ്ട് വന്നിരിക്കുന്നതെന്ന് പരിസ്ഥിതി വകുപ്പില്‍ നിന്നുള്ള വക്താവ് വ്യക്തമാക്കുന്നുണ്ട്.

ജനങ്ങളുടെ പ്രതിഷേധിക്കാനുള്ള അവകാശത്തെ മാനിക്കുന്നുണ്ട്. എന്നാല്‍ വാട്ടര്‍ചാര്‍ജ് സംബന്ധിച്ച വിഷയത്തില്‍ വ്യക്തതയും എല്ലാവര്‍ക്കും വഹിക്കാന‍് കഴിയുന്നതാണ് അതെന്നും സര്‍ക്കാര്‍ ഇതിനോടകം ഉറപ്പ് വരുത്തിയിട്ടും ഉണ്ടെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. ശനിയാഴ്ച്ച നടന്ന ജലക്കര വിരുദ്ധ റാലിയില്‍ പതിനായിരങ്ങളാണ് അണിനിരന്നിരുന്നത്. എണ്‍പതിനായിരം പേര്‍ പങ്കെടുത്തെന്നാണ് സംഘാടകര്‍ അവകാശപ്പെട്ടിരുന്നത്. കഴിഞ്ഞ ദിവസത്തെ പ്രതിഷേധം സര്‍ക്കാരിന് ആശങ്കയ്ക്ക് വക നല്‍കുന്നതാണ്. വാട്ടര്‍ചാര്‍ജ് സംബന്ധിച്ച അതൃപ്തി തിര‍ഞ്ഞെടുപ്പ് ആകുമ്പോഴേയ്ക്കും കുറഞ്ഞ് വരുമെന്നായിരുന്നു ഫിന ഗേലും ലേബര്‍ പാര്‍ട്ടിയും കരുതുയിരുന്നത്. എന്നാല്‍ ശക്തമായി തന്നെ പ്രതിഷേധമുണ്ടെന്നതിന്‍റെ ഉദാഹരണമാണ് കഴിഞ്ഞ ദിവസത്തെ റാലിയിലെ ജന പങ്കാളിത്തം.

സ്വതന്ത്ര ടിഡി Finian McGrath  സര്‍ക്കാരിന് കൃത്യമായ സന്ദേശമാണ് പ്രതിഷേധ പ്രകടനം നല്‍കുന്നതെന്നും വാട്ടര്‍ ചാര്‍ജ് എടുത്തകളയണമെന്നാണ് ആവശ്യമെന്നും വ്യക്തമാക്കുന്നു. സിന്‍ഫിന്‍ ഉപ നേതാവ്  Mary Lou McDonald ഒക്ടോബര്‍ ബഡ്ജറ്റില്‍ സര്‍ക്കാര്‍ ജലക്കരം വേണ്ടെന്ന് വെയ്ക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുന്നുണ്ട്. ആന്‍റി ഓസ്ട്രിറ്റി അലൈന്‍സ് ടിഡി പോള്‍ മര്‍ഫി സര്‍ക്കാരിനോടിപ്പോഴും പ്രതിഷേധമുണ്ടെന്നതിന‍്റെ തെളിവാണ് പ്രകടനമെന്നും  ഡബ്ലിനില്‍ സൗത്തില്‍ നിന്നാ പാര്‍ട്ടിയെ ഫണ്ട് ശേഖരിക്കാന്‍ അനുവദിക്കുന്നില്ലെന്നും വ്യക്തമാക്കി. സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന വാട്ടര്‍ ചാര്‍ജും ഐറിഷ് വാട്ടറും വേണ്ടെന്ന് വെച്ചാല്‍ ഇത് മൂലം സംഭവിക്കുന്ന നഷ്ടം വലുതായിരിക്കുമെന്നും സര്‍ക്കാരിനിത് താങ്ങാന്‍ കഴിയില്ലെന്നുമാണ്. കൂടാതെ ഐറിഷ് വാട്ടറിന്‍മേല്‍ ഇനിയും നിക്ഷേപത്തിനും ബാധ്യതപ്പെട്ടിരിക്കുകയാണ്.

അതേ സമയം ഇരു ഭരണ കക്ഷി പാര്‍ട്ടികള്‍ക്കും വോട്ട് നഷ്ടമുണ്ടാകുമെന്നതില്‍ ആശങ്കയും ഉണ്ട്.  രാഷ്ട്രീയ ലക്ഷ്യം വെച്ച് മാത്രം വാട്ടര്‍ചാര്‍ജിനെ എതിര്‍ക്കുന്നതായും വിലയിരുത്തുന്നവരുണ്ട്. പലരും വീണ്ടും വീണ്ടും നികുതിഭാരം കൂടുന്നതിലുള്ള എതിര്‍പ്പാണ് പ്രകടമാക്കുന്നത്. എന്നാല്‍ റൈറ്റ്ടു വാട്ടര്‍ പോലുള്ളവയുടെ തലപ്പത്തുള്ളവരുടെ ഉദ്ദേശം നല്ലതല്ലെന്ന സംശയമുണ്ടെന്ന് Renua Ireland ഉ നേതാവ് ബില്ലി ടിമിന്‍സ് ആരോപിക്കുന്നു.

Share this news

Leave a Reply

%d bloggers like this: