എച്ച്എസ്ഇയുടെ നഴ്സിങ് റിക്രൂട്ട്മെന്‍റ്…ലഭിച്ച അപേക്ഷകള്‍ 320 മാത്രം

ഡബ്ലിന്‍: രാജ്യത്തേക്ക് നഴ്സുമാരെ ആകര്‍ഷിക്കാന്‍ കഴിയാതെ എച്ച്എസ്ഇ ഇപ്പോഴും പ്രതിസന്ധിയില്‍. അഞ്ഞൂറ് ഐറിഷ് നഴ്സുമാരെ യുകെയില്‍ നിന്ന് അയര്‍ലന്‍ഡിലേക്ക് മടക്കി കൊണ്ട് വരിക എന്ന ഉദ്ദേശത്തോടെ നടപ്പാക്കിയ റിക്രൂട്ട്മെന്‍റ് ക്യാംപെയിനില്‍ ലഭിച്ച അപേക്ഷകല്‍ 320 മാത്രം. സൗജന്യ വിമാനയാത്രയും റീലോക്കേഷന്‍ എക്സ്പെന്‍സ് എന്ന നിലയില്‍ 1500 യൂറോയും ഉള്‍ക്കൊള്ളിച്ചായിരുന്നു റിക്രൂട്ട്മെന്‍റ് പാക്കേജ് പ്രഖ്യാപിച്ചിരുന്നത്. ജനറല്‍ നഴ്സ് , സൈക്യാട്രിക് നഴ്സ് , മിഡ് വൈഫ്, എന്നിങ്ങനെ ആശുപത്രികളിലേക്കും കമ്മ്യൂണിറ്റി സര്‍വീസിലേക്കും പൂര്‍ണസമയ തസ്തികകളിലേക്കാണ് റിക്രൂട്ട്മെന്‍റ് നടത്തുന്നത്.

നഴ്സിങ് രജിസ്ട്രേഷനുള്ള നൂറ് യൂറോയും എച്ച്എസ്ഇ തന്നെ വഹിക്കുന്നതാണ്. കൂടാതെ  ബിരുദാനന്തര ബിരുദത്തിന് ധനസാഹായം. അയര്‍ലന്‍ഡിന് പുറത്തുള്ള തൊഴില്‍ പരിചയത്തിന്  സാലറി ക്രെഡിറ്റ് നല്‍കും എന്നിവയും പാക്കേജിലുണ്ട്. 320 നഴസുമാര്‍ അപേക്ഷ വെച്ചതായും ഇവരെ ചരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുമുണ്ടെന്ന് എച്ച്എസ്ഇ വ്യക്തമാക്കുന്നു. ഇതില്‍ 90 പേരെ അടുത്ത രണ്ടാഴ്ച്ചയ്ക്കുള്ളില്‍ അഭിമുഖത്തിന് വിളിക്കുകയോ അഭിമുഖത്തിന് തീയതി നിശ്ചയിക്കോ ചെയ്യും. അഭിമുഖം കഴിഞ്ഞ 10 പേരോളം ജോലി ലഭ്യമായിട്ടുണ്ട്. ഗാര്‍ഡയുടെ റിപ്പോര്‍ട്ട് കൂടി വരുന്നതിന് കാത്ത് നില്‍കുകയാണിവര്‍. 20 പേര്ക്ക് അടുത്ത അഞ്ച് മാസത്തിനുള്ളില്‍ ജോലിയില്‍ പ്രവേശിക്കാനാകും.

പരീക്ഷണാടിസ്ഥാനത്തില്‍ നടത്തിയ റിക്രൂട്ട്മെന്‍റിനോടുള്ള പ്രതികരണത്തില്‍ സന്തോഷമുണ്ടെന്നാണ് എച്ച്എസ്ഇ ഹ്യൂണ്‍ റിസോഴ്സ് ഡയറക്ടര്‍ വ്യക്തമാക്കുന്നത്.  39 മണിക്കൂറിന് പ്രരംഭ വേതനമായി നല്‍കുന്നത് €27,211 വരെയാണെങ്കിലും ആശുപത്രികള്‍ക്ക് ഇവ കൂട്ടി നല്‍കാവുന്നതാണ്. യുകെയില്‍ ഇത് €31,037 വരെയാണ്. ബുമോണ്ട് ആശുപത്രി അടക്കമുള്ള ചിലസ്ഥാപനങ്ങള്‍ സ്വന്തം നിലയില്‍ ജീവനക്കാരെ നിയമിക്കാനാണ് ശ്രമിക്കുന്നത്. ഇതിനിടെ ഐറിഷ് നഴ്സിങ് ആന്‍റ് മിഡ് വൈഫറി ബോര്‍ഡിനും ഉത്തരവാദിത്തം കൂടിയിട്ടുണ്ട്. റിക്രൂട്ട്മെന്‍റ് പ്രകാരം എത്തുന് നഴ്സുമാരുടെ രജിസ്ട്രേഷന്‍ വൈകുന്നത് മൂലം തൊഴില്‍ പ്രവേശനത്തിന് ബുദ്ധിമുട്ട് ഉണ്ടാകാതെ നോക്കണം.

Share this news

Leave a Reply

%d bloggers like this: