‘താങ്കളോട് ഞാന്‍ നിരപാധികം മാപ്പപേക്ഷിക്കുന്നു’അക്രത്തിന് തന്നെ വെടിവെച്ചയാളുടെ കത്ത്

 

കറാച്ചി: പാക് ക്രിക്കറ്റ് ഇതിഹാസം വസീം അക്രത്തെ വെടിവച്ചവരില്‍ ഒരാള്‍ അക്രത്തോട് മാപ്പപേക്ഷിച്ച് കത്തയച്ചു. വിരമിച്ച പാകിസ്താന്‍ സൈനികന്‍ മേജര്‍ അമിറുള്‍ റഹ്മാനാണ് വസീം അക്രത്തോട് മാപ്പപേക്ഷിച്ച് കത്തയച്ചത്. തെറ്റിദ്ധാരണയുടെ പുറത്ത് ആളറിയാതെയാണ് അന്നത്തെ സംഭവം നടന്നതെന്ന് അമിറുല്‍ റഹ്മാന്‍ പറയുന്നു.

‘പ്രിയപ്പെട്ട സര്‍
ആദ്യമായി ആ ദുഖകരമായ സംഭവത്തില്‍ താങ്കളോട് ഞാന്‍ നിരപാധികം മാപ്പപേക്ഷിക്കുന്നു. ഞാനും എന്റെ കുടുംബവും താങ്ങളുടെ കടുത്ത ആരാധകരാണ്….താങ്കള്‍ ദേശീയ ഹീറോയാണ്, ഞങ്ങളുടെ അഭിമാനമാണ്, അതിനാല്‍ തന്നെ എനിക്ക് താങ്കളെ എങ്ങനെ ആക്രമിക്കാന്‍ കഴിയും, അത് തെറ്റിദ്ധാരണയുടെ പുറത്ത് നടന്ന സംഭവം മാത്രമാണ്’ അമിറുള്‍ റഹ്മാന്‍ അയച്ച കത്തില്‍ പറയുന്നു.

കഴിഞ്ഞ മാസം ഓഗസ്ത് അഞ്ചിനാണ് അക്രത്തിന് നേരെ വെടിവെപ്പുണ്ടായത്. ആക്രമണത്തില്‍ അക്രത്തിന് പരിക്കേറ്റിരുന്നില്ല കാറിനാണ് വെടിയേറ്റത്. അമിറുള്‍ റഹ്മാനും കൂട്ടാളിയുമാണ് കറാച്ചി നാഷണല്‍സ്‌റ്റേഡിയത്തില്‍ നടക്കുന്ന ഫാസ്റ്റ് ബൗളര്‍മാരുടെ പരിശീലനക്യാമ്പിലേക്കുപോയ അക്രത്തിന്റെ കാറിനുനേരേ ഷാ ഫൈസല്‍ റോഡില്‍വെച്ച് വെടിയുതിര്‍ത്തത്. ഇരുവരെയും പോലീസ് അറസ്റ്റുചെയ്തിരുന്നു

Share this news

Leave a Reply

%d bloggers like this: