തിരഞ്ഞെടുപ്പ് ഒരു മാസം നീളുന്നതിനെ എതിര്‍ക്കില്ലെന്ന് കമ്മീഷന്‍

കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പ് നീട്ടാന്‍ കാരണം തെരഞ്ഞെടുപ്പ് കമ്മീഷനല്ലെന്ന് ഹൈക്കോടതിയില്‍ കമ്മീഷന്റെ സത്യവാങ്മൂലം. പുതിയ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് ഒരു മാസത്തേക്ക് നീട്ടണമെന്ന സര്‍ക്കാര്‍ ആവശ്യത്തോട് എതിര്‍പ്പില്ലെന്ന് ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.

ഒരു മാസത്തേക്ക് തെരഞ്ഞെടുപ്പ് നീട്ടിവെയ്ക്കാന്‍ അനുമതി തേടി സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. സിംഗിള്‍ ബെഞ്ച് അംഗീകാരം നല്‍കിയ 28 നഗരസഭകളേയും കണ്ണൂര്‍ കോര്‍പറേഷനേയും തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഉള്‍പ്പെടുത്തമെങ്കില്‍ തെരഞ്ഞെടുപ്പ് നീട്ടിവെക്കാതെ നിര്‍വാഹമില്ല എന്നാണ് സര്‍ക്കാരിന്റെ ന്യായീകരണം. തുടര്‍ന്ന് ഹൈക്കോടതി നിര്‍ദ്ദേശപ്രകാരമാണ് സര്‍ക്കാരിന്റെ ഹര്‍ജിയില്‍ നിലപാട് വ്യക്തമാക്കി തെരഞ്ഞെടുപ്പ് കമീഷന്‍ വിശദമായ സത്യവാങ്മൂലം നല്‍കിയത്.

ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തില്‍ ഒരു മാസത്തേക്ക് തെരഞ്ഞെടുപ്പ് നീട്ടണമെന്ന സര്‍ക്കാരിന്റെ നിലപാടിനോട് കമ്മീഷന്‍ യോജിക്കുന്നു. ഇത് സംബന്ധിച്ച മുഖ്യമന്ത്രി വിളിച്ചു കൂട്ടിയ യോഗതീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാരുമായി സഹകരിച്ച് തെരഞ്ഞെടുപ്പ് നടത്താന്‍ കമീഷന്‍ തയ്യാറാണ്. പുതിയ നഗരസഭകളുടേയും കണ്ണൂര്‍ കോര്‍പറേഷന്റെയും വാര്‍ഡ് വിഭജനം ഒക്ടോബര്‍ 15ന് മാത്രമേ പൂര്‍ത്തിയാകൂ. നവംബര്‍ 30 വരെയുള്ള 46 ദിവസം കൊണ്ട് തെരഞ്ഞടുപ്പ് പ്രക്രിയ പൂര്‍ത്തിയാക്കാന്‍ കമീഷന് കഴിയും. ഈ സ്ഥാപനങ്ങളില്‍ 2015 ലെ വാര്‍ഡ് അടിസ്ഥാനത്തിലും മറ്റുള്ളവയില്‍ 2010 ലെ പട്ടകിയുടെ അടിസ്ഥാനത്തിലും വോട്ടെടുപ്പ് നടത്താന്‍ സാധിക്കും.

Share this news

Leave a Reply

%d bloggers like this: