Setanta Insurance Companyയുടെ തകര്‍ച്ച….1750 വരുന്ന ഇരകള്‍ക്ക് ക്ലെയിം നല്‍കാന്‍ മോട്ടോര്‍ ഇന്‍ഷുറന്‍സ് ബ്യൂറോ ഓഫ് അയര്‍ലന്‍ഡിനോട് നിര്‍ദേശം

ഡബ്ലിന്‍: Setanta Insurance Company തകര്‍ന്നതിനെ തുടര്‍ന്ന് 1750 വരുന്ന ഉപഭോക്താക്കളുടെ ഇന്‍ഷുറന്‍സ് ക്ലെയിം മോട്ടോര്‍ ഇന്‍ഷുറന്‍സ് ബ്യൂറോ ഓഫ് അയര്‍ലന്‍ഡ് നല്‍കണമെന്ന് ഹൈക്കോടതി ഇത്തരവ്. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 30നാണ് ഇന്‍ഷുറന്‍സ് കമ്പനി പിരിച്ച് വിട്ടത്. എന്നാല്‍ അപ്പോഴും 1750 ഉപഭോക്താക്കള്‍ക്ക് ബാധ്യത നിലനിന്നിരുന്നു. വിഷയം ഇതേ തുടര്‍ന്ന് ക്ലെയിം നല്‍കാന്‍ ഉത്തരവാദിത്വപ്പെട്ട എംഐബിഐയെ അറിയിച്ചു.

പിന്നീടിത് കോടതിയിലേക്ക് നിയമ സമൂഹം അന്തിമ തീരുമാനിത്തിനായി എത്തിക്കുകയായിരുന്നു. മാള്‍ട്ടീസ് രജിസ്റ്റേര്‍ഡ് കമ്പനിയാണ് Setanta കഴിഞ്ഞ വര്‍ഷം അസാധാരണമായി യോഗം ചേര്‍ന്ന് ഇന്‍ഷുറന്‍സ് ബിസ്നസിനുള്ള ലൈസന്‍സ് വേണ്ടെന്ന് വെയ്ക്കുകയും കമ്പനി പിരിച്ച് വിടുകയും ആയിരുന്നു. എംഐബിഐയില്‍ അംഗമായിരുന്നു കമ്പനി.  ഗതാഗത വകുപ്പാണ് എംഐബിഐ ഉണ്ടാക്കിയിരിക്കുന്നത്. ഇന്‍ഷുറന്‍സ് ഇല്ലാത്ത വാഹനഉടകള്‍ക്കെതിരെയുള്ള ക്ലെയിമുകള്‍ക്ക് തുക നല്‍കാനാണിത് രൂപീകരിച്ചത്.

75,000  പേര്‍ക്ക് 2014 മേയ് 29ന് ശേഷം ക്ലെയിമുകള്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇനിയും കമ്പനി  1,750  പേര്‍ക്ക് ക്ലെയിം തുക നല്‍കാന്‍ ബാക്കിയുണ്ട്.  പിരിച്ച് വിടല്‍ മൂലം നിരപരാധികളായ ഉപഭോക്താക്കള്‍ ഇരയാകുന്നതിന് പരിഹാരം കാണാന്‍ എംഐബിഐയ്ക്ക് ബാധ്യതയുണ്ടെന്നാണ് കോടതിയുടെ നിരീക്ഷണം. ചട്ടപ്രകാരവും എംഐബിഐയ്ക്ക്  ഇതിന് ബാധ്യതയുണ്ടെന്നും കോടതി ചൂണ്ടികാണിച്ചു.

Share this news

Leave a Reply

%d bloggers like this: