മുഖം തിരിച്ചറിയാനുള്ള സോഫ്റ്റ് വെയര്‍…ക്ഷേമ ആനുകൂല്യ തട്ടിപ്പുകാര്‍ കുടങ്ങുന്നു

ഡബ്ലിന്‍: മുഖം തിരിച്ചറിയുന്നതിനുള്ള സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് സാമൂഹ്യക്ഷേമ ആനുകൂല്യതട്ടിപ്പുകാരെ പിടികൂടുന്നു. ഡസന്‍കണക്കിന് പേരാണ് ഇതിനോടകം പിടിക്കപ്പെട്ടതെന്ന് റിപ്പോര്‍ട്ടുകള്‍. ഒന്നിലധികം വിലാസങ്ങളിലെത്തി ക്ഷേമ ആനുകൂല്യങ്ങള്‍ നേടാന്‍ ശ്രമിക്കുകയായിരുന്നു ഇവര്‍.

രജിസ്ട്രേഷന്‍ സമയത്ത് നല്‍കുന്ന ഫോട്ടോയുമായി സാമൂഹ്യക്ഷേ വകുപ്പിലുള്ള എല്ലാ ഫോട്ടോകളും താരതമ്യം പെടുത്തിയാണ് തട്ടിപ്പ് കാരെ കുടുക്കുന്നത്. ഇതോടെ തട്ടിപ്പ് നടത്തുന്ന ആള്‍ മുമ്പ് തന്നെ ക്ഷേമ ആനൂകൂല്യത്തിന് അര്‍ഹരായിട്ടുള്ളവരാണെങ്കില്‍ അവരുടെ ഫോട്ടോ ലഭിക്കുകയും പുതിയത് തട്ടിപ്പാണെന്ന് തിരിച്ചറിയുകയും ചെയ്യാം. ഇത് വരെ 62 തട്ടിപ്പുകേസുകളാണ് ഗാര്‍ഡയ്ക്ക് വകുപ്പ് കൈമാറിയത്. ഇതില്‍ തട്ടിപ്പുണ്ടെന്ന് സംശയിക്കുന്നവയും ഉള്‍പ്പെടുന്നുണ്ട്. €478,000 വരെ ആനൂകൂല്യമായി നേടിയത് കേസില്‍ ഉള്‍പ്പെടുന്നുണ്ട്. ജോബ് സീക്കര്‍, റെന്‍റ് അലന്‍സ്, മറ്റ് ആനുകൂല്യങ്ങള്‍ എന്നിങ്ങനെ പന്ത്രണ്ടോളം ക്ലെയിമുകളാണ് കൈപറ്റിയിരിക്കുന്നത്.

ഇയാളെ അഞ്ച് വര്‍ഷത്തേക്ക് കസ്റ്റഡിയില്‍ വെക്കാന്‍ ഡബ്ലിന്‍സര്‍ക്യൂട്ട് കോടതി നിര്‍ദേശിച്ചിട്ടുണ്ട്. പിരശോധനാ സോഫ്റ്റ് വെയര്‍ ഓരോ അപേക്ഷരുടെയും ഫോട്ടോയും സാമൂഹ്യക്ഷേമ വകുപ്പിലെ ഡാറ്റാ ബേസിലുള്ള ഫോട്ടോകളും കൂടി താരതമ്യം ചെയ്യും. തുടര്‍ന്ന് സാമ്യമുള്ളതായി തോന്നവ വകുപ്പിന്‍റെ അന്വേഷണ വിഭാഗത്തിന് കൈമാറും. തട്ടിപ്പ് തടയുന്നതിലൂടെ €250,000 വരെയാണ് ചെലവ് കുറഞ്ഞിരിക്കുന്നത്. ഒരു മില്യണ്‍ യൂറോയില്‍ അധികമാണ് തിട്ടിപ്പിലൂടെ ആളുകള്‍ ക്ഷേമ ആനുകൂല്യമായി നേടുന്നത്. മൂന്ന് ശതമാനം ക്ഷേമ ആനുകൂല്യ സ്വീകര്‍ത്താക്കളാണ് തട്ടിപ്പ് കാരെന്ന്കരുതുന്നത്.

വാര്‍ഷികമായി ആുകൂല്യങ്ങള്‍ നല്‍കുന്നതിന് 19 ബില്യണ്‍ യൂറോ ആണ് വകയിരുത്തുന്നത്.

Share this news

Leave a Reply

%d bloggers like this: