വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ പദ്ധതി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ പദ്ധതി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു.

2014 മുതല്‍ മുന്‍കാല പ്രാബല്യത്തോടെ പദ്ധതി നടപ്പാക്കുമെന്നാണു പ്രഖ്യാപനം. സ്വയം വിരമിച്ചവര്‍ക്കു പദ്ധതിയുടെ പ്രയോജനം കിട്ടില്ലെന്നും അഞ്ചു വര്‍ഷത്തിലൊരിക്കല്‍ പെന്‍ഷന്‍ പുതുക്കുമെന്നും പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ പറഞ്ഞു.

എന്നാല്‍ തങ്ങളുടെ പ്രധാന ആവശ്യങ്ങള്‍ അംഗീകരിക്കാത്ത സാഹചര്യത്തില്‍ സമരത്തില്‍നിന്നു സമരം ചെയ്യുന്നവര്‍ സമരത്തില്‍നിന്നു പിന്മാറില്ലെന്നാണു സൂചന.

പദ്ധതി വഴി 8000 മുതല്‍ 10,000 കോടി രൂപ വരെ കേന്ദ്ര സര്‍ക്കാറിന് അധിക ബാധ്യതയുണ്ടാകുമെന്നു മന്ത്രി പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: