ബ്രീട്ടിഷുകാര്‍ കുടിയേറ്റക്കാരാകുന്നു; ലണ്ടന്‍ എഴുത്തുകാരന്റെ ഫേസബുക്ക് പോസ്റ്റ് വൈറലാകുന്നു

ലണ്ടന്‍ : സംഘര്‍ഷ ബാധിത പ്രദേശങ്ങളില്‍ നിന്നും പലായനം ചെയ്യുന്ന അഭയാര്‍ത്ഥികള്‍ അന്താരാഷ്ട്ര സമൂഹത്തില്‍ ചര്‍ച്ചാ വിഷയമാകുമ്പോള്‍ ബ്രിട്ടന്റെ കുടിയേറ്റത്തെക്കുറിച്ച് സംസാരിച്ച് ഒരു ലണ്ടന്‍ എഴുത്തുകാരന്‍. യുകെയില്‍ നിന്നും ഓരോ വര്‍ഷവും നിരവധിയാളുകളാണ് മറ്റു പല രാജ്യങ്ങളിലേക്കും കുടിയേറി പാര്‍ക്കുന്നത്. എന്നാല്‍ സര്‍ക്കാര്‍ ഇതു ഗൗരവമായി കാണുന്നില്ലെന്നും, ഇത്തരം കുടിയേറ്റങ്ങല്‍ അവസാനിപ്പിക്കണമെന്നുമാണ് എഴുത്തുകാരനായ Emlyn Pearce തന്റെ ഫേസ്ബുക്കില്‍ കുറിച്ചത്. നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ അദ്ദേഹത്തിന്റെ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായി. 20,000 അധികം ആളുകള്‍ ഇത് ഷെയര്‍ ചെയ്തു. ജമൈക്കയിലൂടെയോ, ഹോംങ്കോങ്ങിലൂടെയോ, ഇന്ത്യയിലൂടെയോ പോകുമ്പോള്‍ നിങ്ങള്‍ക്ക് ഇംഗ്ലീഷ് സംസാരിക്കുന്നവരെ കണ്ടെത്താന്‍ സാധിക്കും. ഓസ്‌ട്രേലിയയിലും, കാനഡയിലും തങ്ങളുടേതായ ഒരു സമ്പ്രദായം തന്നെ ഇവര്‍ സൃഷ്ടിച്ചിരിക്കുകയാണ്. 57 സ്വതന്ത്ര രാഷ്ട്രങ്ങളുടെ ഔദ്യോഗിക ഭാഷ ഇംഗ്ലീഷാണ്. നമ്മള്‍ ആരാണെന്നാണ് നമ്മുടെ വിചാരം എന്നാണ് ഈ എഴുത്തുകാരന്‍ ബ്രിട്ടനോടു മുഴുവന്‍ ചോദിക്കുന്നത്.

ബ്രിട്ടനില്‍ നിന്നുള്ള കുടിയേറ്റങ്ങള്‍ വര്‍ധിക്കുന്നുണ്ടെങ്കില്‍പ്പോലും സര്‍ക്കാര്‍ ഇതിനെതിരെ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നും ഫേസ്ബുക്കിലെ പോസ്റ്റില്‍ ഇദ്ദേഹം വിമര്‍ശിക്കുന്നു. കാര്യങ്ങള്‍ കൈവിട്ടു പോകുന്നതിനു മുന്‍പ് ബ്രിട്ടീഷുകാരുടെ മറ്റു രാജ്യങ്ങളിലേക്കുള്ള കുടിയേറ്റങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തണമെന്നാണ് Emlyn Pearce അഭിപ്രായപ്പെടുന്നത്. പോസ്റ്റിനൊപ്പം ചില ഞെട്ടിപ്പിക്കുന്ന വിവരങ്ങളും എഴുത്തുകാരന്‍ പുറത്തുവിട്ടു. ബ്രിട്ടനില്‍ നിന്നും 1.3 മില്ല്യണ്‍ ആളുകളാണ് ഓസ്‌ട്രേലിയയിലേക്ക് കുടിയേറി പാര്‍ത്തത്. ഏകദേശം 761,000 ബ്രിട്ടന്‍ സ്വദേശികള്‍ സ്‌പെയിനിലേക്കും, 7100 ആളുകള്‍ കുവൈറ്റിലേക്കും താമസം മാറ്റിയിട്ടുണ്ടെന്നും ഈ ലണ്ടന്‍ സ്വദേശി പറയുന്നു. സോഷ്യല്‍ മീഡിയയില്‍ അതീവ ചര്‍ച്ചയായ ഈ വിഷയത്തില്‍ Emlyn Pearce നെ അനുകൂലിച്ച് കമന്റും പോസ്റ്റും ഇട്ടവര്‍ നിരവധിയാണ്.

Share this news

Leave a Reply

%d bloggers like this: