മറഡോണയും 25കാരിയായ കാമുകി ഒലീബയുമായുള്ള വിവാഹം ഈ വര്‍ഷമുണ്ടാകും

 

ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണയും കാമുകി റൊസീയോ ഒലീബയുമായുള്ള വിവാഹം ഈ വര്‍ഷം ഉണ്ടാകുമെന്ന് റിപ്പോര്‍ട്ട്. ഒലീബയാണ് വിവാഹക്കാര്യത്തിന്റെ കാര്യം വ്യക്തമാക്കിയത്. ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ കാര്‍മികത്വത്തില്‍ വത്തിക്കാനില്‍ വെച്ചാണ് വിവാഹമെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍.

ഫ്രാന്‍സിസ് മാര്‍പ്പാപ്പ ഡിസംബര്‍ 13ന് ഇരുവരുടേയും വിവാഹം നടത്തിക്കൊടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 54കാരനായ മറഡോണയുമായുമൊത്ത് രണ്ടുവര്‍ഷമായി താമസമാക്കിയിരിക്കുകയാണ് 25കാരിയായ ഒലീബ. മാര്‍പ്പാപ്പയോട് വത്തിക്കാനില്‍ വെച്ച് വിവാഹം ചെയ്യാന്‍ അനുവദിക്കണമെന്ന് മറഡോണ ആവശ്യപ്പെട്ടുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതേസമയം, ആദ്യ ഭാര്യ ക്ലോഡിയ വില്ലാഫാനെയുമായുള്ള മറഡോണയുടെ വിവാഹമോചന കേസ് ഇത് വരെ തീര്‍പ്പായിട്ടില്ല. മറ്റ് മൂന്ന് വനിതകളില്‍ തനിക്ക് മൂന്ന് മക്കളുണ്ടെന്നും ഡീഗോ വെളിപ്പെടുത്തിയിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: