സിറിയന്‍ അഭയാര്‍ത്ഥികള്‍… സ്വീകരിക്കുന്നതില്‍ ക്രിസ്ത്യന്‍ വിശ്വാസികള്‍ക്ക് പരിഗണ നല്‍കണമെന്ന് മന്ത്രി

മെല്‍ബണ്‍: സിറിയയില്‍ നിന്ന് അഭയാര്‍ത്ഥികളെ സ്വീകരിക്കുമ്പോള്‍ ക്രിസ്ത്യാനികളെ കേന്ദ്രീകരിച്ച് വേണമെന്ന് രണ്ട് സര്‍ക്കാര്‍ പ്രതിനിധികള്‍. ഇതോടെ അഭയാര്‍ത്ഥി വിഷയത്തില്‍ വിവേചനം വരുമെന്ന ആശങ്കകളായി.  12000വരുന്ന അഭയാര്‍ത്ഥികളെ സ്വീകരിക്കുമ്പോള്‍ ക്രിസ്തുമത വിശ്വാസികളെ കേന്ദ്രീകരിച്ചായിരിക്കണമെന്ന് രണ്ട് സീനിയര്‍ പ്രതിനിധികളാണ് ആവശ്യപ്പെട്ടത്. സിറിയന്‍ മേഖലയില്‍ പീഡനമനുഭവിക്കുന്ന എല്ലാ ന്യൂനപക്ഷ മതവിഭാഗങ്ങളെയും അഭയാര്‍ത്ഥികളായി എടുക്കുന്നത് പരിഗണിക്കുമെന്ന് പ്രധാനമന്ത്രി ടോണി അബോട്ട് ഉറപ്പ് പറയുന്നുണ്ട്.

ബുധനാഴ്ച്ചയാണ് അബോട്ട് 12000വരുന്ന അഭയാര്‍ത്ഥികലെ കൂടി സിറിയ ഇറാഖ് മേഖലയില്‍ നിന്ന് സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ചത്. മാനുഷിക പരിഗണന വെച്ച് 13750 പേരെ സ്വീകരിക്കുന്നതിന് പുറമെയാണിത്. സിറിയന്‍ ക്രിസ്ത്യന്‍സിനെയാണ് കൂടുതലായി എടുക്കേണ്ടതെന്ന് ആവശ്യപ്പെട്ട് സോഷ്യല്‍ സര്‍വീസ് മന്ത്രി സ്കോട്ട് മോറിസണ്‍ രംഗത്തെത്തി. മിഡില്‍ ഈസ്റ്റ് മേഖലയില്‍ നിന്നുള്ള ക്രിസ്ത്യന്‍ വിശ്വാസികള്‍ മേഖലയിലെ നഗരങ്ങളില്‍ നിന്ന് പലായം നം ചെയ്യാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായിട്ടുണ്ട്. ഈ സാഹചര്യം കൂടി പരിഗണിച്ച് സര്‍ക്കാര്‍ പീഡനം നേരിടുന്ന ന്യൂനപക്ഷ സമുദായത്തെ വേണം സഹായിക്കാന്‍. മിഡില്‍ ഈസ്റ്റ്മേഖലയില്‍ ഇത് സ്വാഭാവികമായും ക്രിസ്ത്യന്‍ വിശ്വാസികളായതിനാല്‍ അവരെ കേന്ദ്രീകരിച്ച് വേണം പ്രവര്‍ത്തനമെന്നും അഭിപ്രായപ്പെടുന്നുണ്ട്.

സര്‍ക്കാരിന‍്റെ സെനറ്റ് നേതാവ് എറിക് അബെറ്റ്സ് ഒരു ദിവസം മുമ്പ് മാത്രമാണ് പരിഗണിക്കുന്ന അഭയാര്‍ത്ഥികളില്‍ ക്രിസ്ത്യന്‍ വിശ്വാസികള്‍ക്ക് മുന്‍ഗണന നല്‍കണമെന്ന് വ്യക്തമാക്കിയത്. വിവാദമാകാവുന്ന ഇരു പ്രസ്താവനകളും വന്നതോടെ ഓസ്ട്രേലിയയിലെ ഗ്രാന്‍റ് മുഫ്തി ഇബ്രാഹിം സര്‍ക്കാരിനെ ഇക്കാര്യത്തില്‍ ആശങ്ക അറിയിച്ചു. ക്രിസ്ത്യന്‍ വിശ്വാസികള്‍ക്ക് മുന്‍ഗണന നല്‍കുന്നത് വിവേചനപരമാവുമെന്ന് ഇബ്രാഹിം അബു  മൊഹമ്മദ് ചൂണ്ടികാണിച്ചു. മനുഷ്യനായാണ് അഭയാര്‍ത്ഥികളെ കണ്ട് സ്വീകരിക്കേണ്ടതെന്നും മതം നോക്കിയല്ലെന്നും ഗാര്‍ഡിയന്‍ ഓസ്ട്രേലിയയോട് മുഫ്തി പ്രതികരിക്കുകയും ചെയ്തു.

എന്നാല്‍ അബെറ്റ്സ് വ്യക്തമാകുന്നത് മുഫ്തി തെറ്റിദ്ധാരണയാലാണ് ഇക്കാര്യത്തില്‍ അഭിപ്രായം പ്രകടിപ്പിക്കുന്നതെന്നാണ്. താനുദ്ദേശിച്ചത്  ക്രിസ്ത്യന്‍ വിശ്വാസികളെ മാത്രം കേന്ദ്രീകരിക്കാനല്ലെന്നും ഒരു പരിഗണന ഇവര്‍ക്കും നല്‍കണമെന്ന് മാത്രമാണെന്നും അബെറ്റ്സ് പറഞ്ഞു. ഇതാകട്ടെ യുക്തിസഹമാണെന്ന് കരുതുന്നതായും അദ്ദേഹം അവകാശപ്പെട്ടു. ടോണി അബോട്ട് ഇക്കാര്യത്തില്‍ ക്രിസ്ത്യന്‍ വിശ്വാസികളെ മുന്‍ഗണനയില്‍ പരിഗണിക്കുകയെന്ന വിഷയം പരിഗണിച്ചിട്ടില്ല. തിരിച്ച് പോകാന്‍ കഴിയുമെന്ന് പ്രതീക്ഷയില്ലാത്ത ന്യൂനപക്ഷത്തെയാണ് സ്വീകരിക്കുന്നതെന്നും ഇതില്‍ മുസ്ലീം, ക്രിസ്ത്യന്‍ വിശ്വാസികള്‍ കാണുമെന്നുമാണ് അബോട്ട് പറയുന്നത്.

യുദ്ധം മൂലം വീട് നഷ്ടപ്പെട്ട് പലായനം ചെയ്യേണ്ടി വരുന്നവരാണ് അഭയാര്‍ത്ഥികള്‍. ഇതിന് മുമ്പ് ഇത്തരമൊരു സാഹചര്യം നേരിടേണ്ടി വരാത്തവരാണിവര്‍. സ്വീകരിക്കപ്പെടുന്നത് ഒരിക്കലും തിരിച്ച് പോകാന്‍ കഴിയാത്ത അവസ്ഥയിലുള്ളവരുമായിരിക്കുമെന്നും അബോട്ട് പറയുന്നു. ലേബര്‍ പാര്‍ട്ടി മതം മാത്രമായിരിക്കരുത് അഭയാര്‍ത്ഥികളെ പരിഗണിക്കുന്നതിന്‍റെ അടിസ്ഥാനമെന്ന് വ്യക്തമാകുന്നുണ്ട്. പ്രശ്നം സൃഷ്ടിക്കുന്ന വിഷയങ്ങളില്‍ മതം തന്നെ കണ്ടേക്കാമെന്നും ഷാഡോ മന്ത്രിയായ താനിയ പ്ലിബര്‍സെക്ക് അഭിപ്രായപ്പെട്ടു.

Share this news

Leave a Reply

%d bloggers like this: