കൊച്ചിയിലും കാസര്‍കോടും തെരുവു നായയുടെ ആക്രമണം; ഏഴു പേര്‍ക്ക് കടിയേറ്റു

 
കൊച്ചി: സംസ്ഥാനത്ത് വീണ്ടും തെരുവ് നായയുടെ ആക്രമണം. കൊച്ചിയിലും കാസര്‍കോഡുമായി സ്‌കൂള്‍ കുട്ടികളുള്‍പ്പെടെ ഏഴുപേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റു.പുതുവൈപ്പിനില്‍ ആറു വയസുകാരന്‍ അടക്കം നാല് പേര്‍ക്ക് കടിയേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുതുവൈപ്പിന്‍ സ്വദേശിയായ മുഹമ്മദ് അമാന്‍ എന്ന ആറു വയസുകാരന്‍ ഉള്‍പ്പെടെ നാലുപേര്‍ക്കാണ് നായയുടെ കടിയേറ്റത്. രാവിലെ സ്‌കൂളില്‍ പോകുന്നതിനിടെയാണ് കുട്ടിയെ നായ ആക്രമിച്ചത്. ആക്രമണം കണ്ടു ഓടികൂടിയ നാട്ടുകാരാണ് കുട്ടിയെ രക്ഷിച്ചത്.

കാസര്‍കോട് മഞ്ചേശ്വരം മഞ്ചപ്പാടിക്ക് സമീപം മൂന്ന് കുട്ടികളെയാണ് നായ ആക്രമിച്ചത്. ആക്രമണത്തില്‍ സാരമായി പരിക്കേറ്റ മൂന്നരവയസുകാരി ജിഫാനയെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റ് രണ്ട് പേരും കാസര്‍കോഡ് ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി.

Share this news

Leave a Reply

%d bloggers like this: