തോട് മുറിച്ചു കടക്കാന്‍ പൊലീസുകാരന്റെ തോളില്‍ കയറി ബിജെപി എംഎല്‍എ

 

തോട് മുറിച്ചു കടക്കാന്‍ പൊലീസുകാരന്റെ തോളില്‍ കയറി ബിജെപി എംഎല്‍എ. ജമ്മു കശ്മീരിലെ ബിജെപി എംഎല്‍എ കൃഷന്‍ ലാലാണ് തന്റെ അംഗരക്ഷകനായ പൊലീസുകാരന്റെ തോളില്‍ കയറി തോട് മുറിച്ച് കടന്നത്. ഈ ചിത്രം മാധ്യമങ്ങളില്‍ എത്തിയതിന് പിന്നാലെ വിവാദമായപ്പോള്‍ തന്റെ ഭാഗം ന്യായീകരിക്കാനാണ് എംഎല്‍എ ശ്രമിച്ചത്. തന്റെ സുരക്ഷയ്ക്കായി സര്‍ക്കാര്‍ നിയോഗിച്ച അംഗരക്ഷകന്‍ തോട് മുറിച്ച് കടക്കുന്നതിന് തന്നെ സഹായിച്ചതില്‍ എന്ത് തെറ്റാണുള്ളതെന്നാണ് എംഎഎല്‍എ ചോദിക്കുന്നത്.

ജമ്മു കശ്മീരിലെ ചമ്പ് നിയോജക മണ്ഡലത്തില്‍നിന്നുള്ള എംഎല്‍എയാണ് കൃഷന്‍ ലാല്‍. താന്‍ അധികാരം ദുര്‍വിനിയോഗം ചെയ്‌തെന്ന ആരോപണത്തെ എംഎല്‍എ നിരസിച്ചു. എംഎഎല്‍എ ആകുന്നതിന് മുന്‍പ് താന്‍ ഡോക്ടറായിരുന്നെന്നും ഈ പ്രദേശങ്ങളിലൂടെ നിരന്തരമായി യാത്ര ചെയ്യാറുണ്ടായിരുന്നതാണെന്നും അപ്പോഴൊക്കെ തോട് മുറിച്ച് കടന്നത് സ്വയമായിരുന്നെന്നും കൃഷന്‍ലാല്‍ പറഞ്ഞു. ഇപ്പോള്‍ താന്‍ എംഎല്‍എ ആയെന്നും തന്നെ തോട് മുറിച്ചു കടക്കാന്‍ സഹായിക്കേണ്ടത് പൊലീസുകാരന്റെ ഉത്തരവാദിത്തമാണെന്നും എംഎല്‍എ പറയുന്നു.

Share this news

Leave a Reply

%d bloggers like this: