ടോം ക്രൂസിന്റെ സിനിമയുടെ ഷൂട്ടിംഗിനിടെ വിമാനം തകര്‍ന്നു വീണ് രണ്ടു മരണം

 

മെഡല്ലിന്‍: ഹോളിവുഡ് നടന്‍ ടോം ക്രൂസ് അഭിനയിക്കുന്ന സിനിമയുടെ ഷൂട്ടിംഗിനിടെ ചെറു വിമാനം തകര്‍ന്നു വീണ് രണ്ടു പേര്‍ മരിച്ചു. അപകടത്തില്‍ ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കൊളംബിയ അന്തിയോഖ്യ റീജണിലെ സാന്‍ പെഡ്രോ ഡേ ലോസ് മിലാഗ്രോസിലാണ് അപകടം നടന്നത്. യൂണിവേഴ്‌സല്‍ പിക്‌ചേഴ്‌സ് നിര്‍മിക്കുന്ന മേന എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയായിരുന്നു അപകടം.

വിമാനത്തിന്റെ പൈലറ്റ് അലന്‍ ഡി പുര്‍വിനാണ് മരിച്ചവരില്‍ ഒരാള്‍.ജുറാസിക് പാര്‍ക്ക്, ഇന്‍ഡീസന്റ് പ്രൊപ്പോസല്‍, സീറോ ഡാര്‍ക് തേര്‍ട്ടി തുടങ്ങിയ ഹോളിവുഡ് സിനിമകളിലും ടി.വി സീരിയലുകളിലും വിമാനം പറത്തുന്ന പല സീനുകളിലും പുര്‍വിന്‍ അഭിനയിച്ചിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: