മോദിയുടെ അയര്‍ലന്‍ഡ് സന്ദര്‍ശനം:22,23 തീയതികളില്‍ ഇന്ത്യന്‍ എംബസിയില്‍ കോണ്‍സുലര്‍ സര്‍വീസുകള്‍ ഉണ്ടായിരിക്കുന്നതല്ല

 

ഡബ്ലിന്‍: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമേഡിയുെട അയര്‍ലന്‍ഡ് സന്ദര്‍ശനുവുമായി ബന്ധപ്പെട്ട ക്രമീകരണങ്ങള്‍ നടക്കുന്നതിനാല്‍ സെപ്റ്റംബര്‍ 22, 23 തീയതികളില്‍ ഡബ്ലിനിലെ ഇന്ത്യന്‍ എംബസിയില്‍ കോണ്‍സുലാര്‍ സര്‍വീസുകള്‍ ഉണ്ടായിരിക്കുന്നതല്ലെന്ന് എംബസി അധികൃതര്‍ അറിയിച്ചു.

സെപ്റ്റംബര്‍ 23ന് ഉച്ചകഴിഞ്ഞ് നരേന്ദ്രമോദിയുടെ അയര്‍ലന്‍ഡ് സന്ദര്‍ശനം ആരംഭിക്കുമെന്നാണ് സൂചനയുള്ളത്. പ്രധാനമന്ത്രിക്ക് വന്‍ വരവേല്‍പ്പ് നല്‍കാനാണ് ഇന്ത്യന്‍ എംബസിയുടെയും വിവിധ സംഘടകളുടെയും കൂട്ടായ ശ്രമം. പ്രധാനമന്ത്രിയുടെ പരിപാടിയില്‍ പങ്കെടുക്കുന്നതിനുള്ള രജിസ്‌ട്രേഷന്‍ ഇതിനോടകം അവസാനിച്ചിട്ടുണ്ട്. 1600 പേരാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പരിപാടിയുടെ പൂര്‍ണ നേതൃത്വം ഇന്ത്യന്‍ എംബസിക്കാണ്. വിവിധ സംസ്‌കാരിക പരിപാടികളടക്കം സംഘടിപ്പിക്കപ്പെടുന്നുണ്ട്.

Share this news

Leave a Reply

%d bloggers like this: