തീപിടുത്തം: ദ്രോഗഡയിലെ പേപ്പര്‍ ഫാക്ടറി കത്തിനശിച്ചു

ഡബ്ലിന്‍: ലൂത്ത് കൗണ്ടിയിലെ ദ്രോഗഡയിലുണ്ടായ വന്‍ തീപിടുത്തതില്‍ പേപ്പര്‍ ഫാക്ടറി പൂര്‍ണമായി കത്തിനശിച്ചു. ഇന്നലെ രാത്രി 10 മണിയോടെയാണ് തീപിടുത്തമുണ്ടായത്. ഫയര്‍ ഫോവ്‌സിന്റെ പത്തു യൂണിറ്റുകളാണ് രാത്രി മുതല്‍ തീകെടുത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. രാവിലെയും തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ഗാര്‍ഡയും സംഭവസ്ഥലത്തുണ്ട്.

ദ്രോഗഡയിലെ Dawn പേപ്പര്‍ ഫാക്ടറിയിലാണ് തീപിടുത്തമുണ്ടായത്. 1988 ല്‍ സ്ഥാപിതമായ ഈ കമ്പനിയില്‍ ഇന്‍ഡസ്ട്രിയല്‍ ക്ലീനിംഗ് പേപ്പറുകളും ഡൊമസ്റ്റിക് ടിഷ്യു പേപ്പറുമാണ് നിര്‍മ്മിക്കുന്നത്.

Share this news

Leave a Reply

%d bloggers like this: